---
title: "തലശ്ശേരിയിലെ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഹെറിറ്റേജ് റൺ സീസൺ 3  ഡിസംബർ 31 ന് ഞായറാഴ്ച നടത്തും"
english_title: "Season 3 of the Heritage Run connecting the tourism hubs of Thalassery will be held on Sunday, December 31."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/167279/season-3-of-the-heritage-run-connecting-the-tourism-hubs-of-thalassery-will-be-held-on-sunday-december-31"
published_at: "2023-12-05T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f400b54afc_Untitled-2_copy.jpg"
keywords: []
---

# തലശ്ശേരിയിലെ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഹെറിറ്റേജ് റൺ സീസൺ 3  ഡിസംബർ 31 ന് ഞായറാഴ്ച നടത്തും

> **Lead Summary:** തലശ്ശേരി: തലശ്ശേരി കോ‌സ്മോ പൊളിറ്റൻ ക്ലബ്ബിൽ സബ് കളക്ടർ സന്ദീപ് കുമാർ.ഐ. എ. എസ്സിന്റെ അധ്യക്ഷതയിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കേവലം ഒരു മാരത്തോൺ മത്സരം എന്നതിൽ നിന്ന് വ്യത്യസ്തമായി പൈതൃക നഗരി തലശ്ശേരിയിലെ പൈതൃക സ്മാരകങ്ങളെയും തീർത്ഥാടന ടൂറിസം കേന്ദ്രങ്ങളെയും അവയുടെ പശ്ചാത്തലത്തെയും ലോകത്തിന് പരിചയപ്പെടുത്തുക എന്ന കാഴ്ചപാടിലൂന്നിയാണ് ഹെറിറ്റേജ് റൺ എല്ലാ വർഷവും സംഘടിപ്പിക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു..

## Article Content

തലശ്ശേരി: തലശ്ശേരി കോ‌സ്മോ പൊളിറ്റൻ ക്ലബ്ബിൽ സബ് കളക്ടർ സന്ദീപ് കുമാർ.ഐ. എ. എസ്സിന്റെ അധ്യക്ഷതയിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കേവലം ഒരു മാരത്തോൺ മത്സരം എന്നതിൽ നിന്ന് വ്യത്യസ്തമായി പൈതൃക നഗരി തലശ്ശേരിയിലെ പൈതൃക സ്മാരകങ്ങളെയും തീർത്ഥാടന ടൂറിസം കേന്ദ്രങ്ങളെയും അവയുടെ പശ്ചാത്തലത്തെയും ലോകത്തിന് പരിചയപ്പെടുത്തുക എന്ന കാഴ്ചപാടിലൂന്നിയാണ് ഹെറിറ്റേജ് റൺ എല്ലാ വർഷവും സംഘടിപ്പിക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു..

ഓരോ വർഷം കഴിയുംതോറും പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും പരിപാടി ശ്രദ്ധേയമാവുകയാണ്. പരിപാടിയുടെ വിജയത്തിനായി സ്പീക്കർ എ എൻ ഷംസീർ രക്ഷാധികാരിയും, സബ് കളക്ടർ സന്ദീപ് കുമാർ ഐ. എ. എസ് ചെയർ‌മാനായും, തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ ജമുനറാണി ടീച്ചർ, വാഴയിൽ ശശി, പ്രൊഫ. എ. പി. സുബൈർ എന്നിവർ വൈസ് ചെയർമാൻമാരായും, സെക്രട്ടറി ഡി. ടി. പി സി ജിജേഷ്‌കുമാർ ജെ. കെ കൺവീനർ ആയും ജോ. കൺവീനർ രാഹുൽ വി, പ്രചരണം സോഷ്യൽ മീഡിയ കൺവീനർ അക്ഷയ് സി. എം. പ്രോഗ്രാം കൺവീനർമാരായി പ്രദീപൻ ഡെന്നി മാസ്റ്റർ വോളന്റീർ കൺവീനർ ഹെൻറി ആന്റണി.

പോൺസർഷിപ് കൺവീനർമാരായി സുരേഷ്, പി. കെ. സി. ടി. കെ. അഫ്സൽ, സി. പി. എം. നൗഫൽ, ടി. സി. അബ്ദുൽ ഖിലാബ്, ഇസ്മായിൽ എന്നിവർ ഭാരവാഹികളായുള്ള നൂറ്റി ഒന്ന് അംഗ സംഘാടക സമിതിയും രൂപീകരിച്ചു. കെ. എം. ജമുനാറാണി. വാഴയിൽ ശശി ഫൈസൽ പുനത്തിൽ, സുരേഷ്, എന്നിവർ സംസാരിച്ചു. രാഹുൽ. വി. സ്വാഗതവും ജിഷ്‌ണു ഹരിദാസൻ നന്ദിയും പറഞ്ഞു..

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/167279/season-3-of-the-heritage-run-connecting-the-tourism-hubs-of-thalassery-will-be-held-on-sunday-december-31)