---
title: "കനത്ത മഴ:  ചെന്നൈയിൽ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി"
english_title: "Heavy rain: Death toll rises to twelve in Chennai"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/167404/heavy-rain-death-toll-rises-to-twelve-in-chennai"
published_at: "2023-12-06T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6570274b2893d_Untitled-2_copy.jpg"
keywords: []
---

# കനത്ത മഴ:  ചെന്നൈയിൽ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി

> **Lead Summary:** **ചെന്നൈ: ** മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്നു ണ്ടായ മഴയിൽ ചെന്നൈയിൽ മരിച്ചവരുടെ എണ്ണം12 ആയി. നഗരത്തിൻ്റെ താഴ്ന്ന ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

## Article Content

**ചെന്നൈ: ** മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്നു ണ്ടായ മഴയിൽ ചെന്നൈയിൽ മരിച്ചവരുടെ എണ്ണം12 ആയി. നഗരത്തിൻ്റെ താഴ്ന്ന ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

കുടിവെള്ളം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കും ക്ഷാമമായി. ദുരിതാശ്വാസ ക്യാമ്പുകളിലും കുടിവെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. വൈദ്യുത വിതരണം ഇന്നത്തോടെ പൂർവ്വ സ്ഥിതിയിലാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അതേസമയം ചുഴലിക്കാറ്റ് കര തൊട്ട ആന്ധ്രാപ്രേദേശിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്‌.

അഞ്ച് മരണവും റിപ്പോർട്ട്‌ ചെയ്തു. 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്നു ഇന്ന് ആന്ധ്രയിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/167404/heavy-rain-death-toll-rises-to-twelve-in-chennai)