---
title: "പൈതൃകനഗരിയിൽ  യുവതലമുറയുടെ കലാപ്രകടനങ്ങൾ പൂവസന്തം വിടർത്തിയതോടെ മൂന്നാം ദിനമായ വ്യാഴാഴ്ചയും  ആസ്വാദകരുടെ ഒഴുക്ക്."
english_title: "As the art performances of the young generation blossomed in the heritage city, the third day continued on Thursday with the flow of admirers."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/167693/as-the-art-performances-of-the-young-generation-blossomed-in-the-heritage-city-the-third-day-continued-on-thursday-with-the-flow-of-admirers"
published_at: "2023-12-07T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571e23a0ac2c_Untitled-1_copy.jpg"
keywords: []
---

# പൈതൃകനഗരിയിൽ  യുവതലമുറയുടെ കലാപ്രകടനങ്ങൾ പൂവസന്തം വിടർത്തിയതോടെ മൂന്നാം ദിനമായ വ്യാഴാഴ്ചയും  ആസ്വാദകരുടെ ഒഴുക്ക്.

> **Lead Summary:** ** **പൈതൃകനഗരിയിൽ യുവതലമുറയുടെ കലാപ്രകടനങ്ങൾ പൂവസന്തം വിടർത്തിയതോടെ മൂന്നാം ദിനമായ വ്യാഴാഴ്ചയും ആസ്വാദകരുടെ ഒഴുക്ക്. വർണ്ണാഭവും, വൈവിധ്യവും മേന്മയും തികവാർന്നതോടെ നൃത്ത സംഗീത മത്സരങ്ങളെല്ലാം തന്നെ ഒന്നിനൊന്നു മികച്ചു നിന്നു. ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനത്തിലും 17 വേദികളും ജനനിബിഢമായിരുന്നു.

## Article Content

** **പൈതൃകനഗരിയിൽ യുവതലമുറയുടെ കലാപ്രകടനങ്ങൾ പൂവസന്തം വിടർത്തിയതോടെ മൂന്നാം ദിനമായ വ്യാഴാഴ്ചയും ആസ്വാദകരുടെ ഒഴുക്ക്. വർണ്ണാഭവും, വൈവിധ്യവും മേന്മയും തികവാർന്നതോടെ നൃത്ത സംഗീത മത്സരങ്ങളെല്ലാം തന്നെ ഒന്നിനൊന്നു മികച്ചു നിന്നു. ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനത്തിലും 17 വേദികളും ജനനിബിഢമായിരുന്നു.

സ്‌കൂള്‍ കലോത്സവത്തിന് രണ്ടു നാള്‍ ബാക്കിയിരിക്കെ ഓരോ സദസ്സിനും വന്‍ ജന പങ്കാളിത്തമാണ് അനുഭവപെടുന്നത്. കൗമാര കലയുടെ മാമാങ്കം കാണാന്‍ സ്തീകളാണ് ഏറെയും എത്തുന്നത്.

സംഘനൃത്തം, തിരുവാതിര, നാടകം , മാര്‍ഗ്ഗം കളി തുടങ്ങിയ ഗ്രൂപ്പിനങ്ങല്‍ ആയിരുന്നു മൂന്നാം ദിവസം . നാടകം നടക്കുന്ന വേദി ഏഴില്‍ പ്രായഭേദമന്യേയാണ് ആളുകള്‍ ഒഴുകിയെത്തിയത് ഭക്ഷണശാലയിലും അത്യപൂര്‍വ്വമായ പൂ തിരക്കാണ് അനുഭവപെട്ടത് 6000ത്തോളം പേര്‍ക്കാണ് ഇന്ന് ഭക്ഷണം ഒരുക്കിയത്. ഒപ്പന കോല്‍ക്കടി തുടങ്ങി ഗ്രൂപ്പിനങള്‍ ഇന്ന് അരങ്ങത്ത് എത്തിയതോടെ കാണികളും ഏറെ ആവേശത്തിലായി. 17 വേദികളിലായാണ് മത്സരങ്ങള്‍ നടന്നു വരുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/167693/as-the-art-performances-of-the-young-generation-blossomed-in-the-heritage-city-the-third-day-continued-on-thursday-with-the-flow-of-admirers)