---
title: "കണ്ണൂർ ജില്ലാ കലോത്സവത്തിൽ പരിചമുട്ടുകളിയിൽ പയ്യന്നൂർ  ഷേണായീസിൻ്റെ  ആധിപത്യം ;  ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ  എ.ഗ്രേഡോടെ ഒന്നാമത്"
english_title: "Payyannur Shenayes' dominance in Parichamutuli at Kannur District Arts Festival;First in High School and Higher Secondary sections with A. Grade"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/167700/payyannur-shenayes-dominance-in-parichamutuli-at-kannur-district-arts-festivalfirst-in-high-school-and-higher-secondary-sections-with-a-grade"
published_at: "2023-12-07T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571e9d0a3f8d_Untitled-2_copy.jpg"
keywords: []
---

# കണ്ണൂർ ജില്ലാ കലോത്സവത്തിൽ പരിചമുട്ടുകളിയിൽ പയ്യന്നൂർ  ഷേണായീസിൻ്റെ  ആധിപത്യം ;  ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ  എ.ഗ്രേഡോടെ ഒന്നാമത്

> **Lead Summary:** ***തലശ്ശേരി : *** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജില്ലയെ പ്രതിനിധീകരിക്കാൻ അർഹത നേടിയിരിക്കുകയാണ് പയ്യന്നൂർ കണ്ടങ്കാളി ഷേണായീസ് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ. ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗം പരിചമുട്ടുകളിയിൽ ഷേണായീസ് സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ആധിപത്യം.

## Article Content

***തലശ്ശേരി : *** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജില്ലയെ പ്രതിനിധീകരിക്കാൻ അർഹത നേടിയിരിക്കുകയാണ് പയ്യന്നൂർ കണ്ടങ്കാളി ഷേണായീസ് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ. ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗം പരിചമുട്ടുകളിയിൽ ഷേണായീസ് സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ആധിപത്യം.

ഹൈസ്കൂൾ വിഭാഗത്തിൽ 6 ടീമുകൾ മത്സരിച്ചപ്പോൾ, ഹയർ സെക്കൻ്ററി വിഭാഗത്തിൽ 3 ടീമുകളും മാറ്റുരച്ചു. 2 വിഭാഗത്തിലും വ്യക്തമായ ആധിപത്യമുറപ്പിച്ചാണ് പയ്യന്നൂർ കണ്ടങ്കാളിയിലെ ഷേണായീസ് സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ജേതാക്കളായത്. ചുവടുകൾ പിഴക്കാതെ ദ്രുതതാളത്തിലൂടെ കാണികളുടെ മനം കവരാനും പയ്യന്നൂർ കണ്ടങ്കാളി ഷേണായിസ് ടീമിനായി.

സ്കൂളിലെ പൂർവ വിദ്യാർത്ഥികൂടിയായ സിബി കണ്ടങ്കാളിയുടെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ പരിചമുട്ടുകളി അഭ്യസിച്ചത്. എ.ഗ്രേഡുമായി സംസ്ഥാന കലോത്സവത്തിൽ കണ്ണൂരിനെ പ്രതിനിധീകരിക്കുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ഷേണായിസ് ടീം ആഗ്രഹിക്കുന്നില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/167700/payyannur-shenayes-dominance-in-parichamutuli-at-kannur-district-arts-festivalfirst-in-high-school-and-higher-secondary-sections-with-a-grade)