---
title: "ജില്ലാ കലോത്സവ വേദിയിൽ കാഴ്ചകളും, കലാ മാമാങ്കങ്ങളും കാണാനെത്തുന്നവർക്ക് എൻ.എസ്.എസിൻ്റെ  കാരുണ്യ പ്രവർത്തനത്തിലും പങ്കാളികളാകാം."
english_title: "Those who come to see the sights and art wonders at the district arts festival venue can also participate in the charity work of NSS."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/167770/those-who-come-to-see-the-sights-and-art-wonders-at-the-district-arts-festival-venue-can-also-participate-in-the-charity-work-of-nss"
published_at: "2023-12-08T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6572a0b81dddc_Untitled-1_copy.jpg"
keywords: []
---

# ജില്ലാ കലോത്സവ വേദിയിൽ കാഴ്ചകളും, കലാ മാമാങ്കങ്ങളും കാണാനെത്തുന്നവർക്ക് എൻ.എസ്.എസിൻ്റെ  കാരുണ്യ പ്രവർത്തനത്തിലും പങ്കാളികളാകാം.

> **Lead Summary:** ** **ജില്ലാ കലോത്സവ വേദിയിൽ കാഴ്ചകളും, കലാ മാമാങ്കങ്ങളും കാണാനെത്തുന്നവർക്ക് എൻ.എസ്.എസിൻ്റെ കാരുണ്യ പ്രവർത്തനത്തിലും പങ്കാളികളാകാം. ബ്രണ്ണൻ സ്കൂളിലെ ഫുഡ് കോർട്ടിലെത്തിയാൽ വിശപ്പ് മാറുന്നതിനൊപ്പം, തലശേരി ബ്രണ്ണൻ സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ നടത്തുന്ന കാരുണ്യ പ്രവർത്തനത്തിലും പങ്കാളികളുമാകാം.

## Article Content

** **ജില്ലാ കലോത്സവ വേദിയിൽ കാഴ്ചകളും, കലാ മാമാങ്കങ്ങളും കാണാനെത്തുന്നവർക്ക് എൻ.എസ്.എസിൻ്റെ കാരുണ്യ പ്രവർത്തനത്തിലും പങ്കാളികളാകാം. ബ്രണ്ണൻ സ്കൂളിലെ ഫുഡ് കോർട്ടിലെത്തിയാൽ വിശപ്പ് മാറുന്നതിനൊപ്പം, തലശേരി ബ്രണ്ണൻ സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ നടത്തുന്ന കാരുണ്യ പ്രവർത്തനത്തിലും പങ്കാളികളുമാകാം.

സംസ്ഥാന എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്ന പദ്ധതിക്ക് സഹായമേകാനായാണ് ബ്രണ്ണൻ സ്‌കൂളിലെ ഒന്നാം വേദിക്ക് സമീപം ഫുഡ് കോര്‍ട്ട് ആരംഭിച്ചത്. സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി ബാച്ചിലെ എന്‍എസ്എസ് യൂണിറ്റ് അംഗങ്ങളാണ് വീടുകളില്‍ നിന്നും സമൂസ, കായുണ്ട, ബ്രഡ് റോസ്റ്റ്, ഉണ്ണിയപ്പം , അരിയുണ്ട തുടങ്ങിയ പലഹാരങ്ങള്‍ക്കൊപ്പം വത്തക്ക, വെള്ളം, കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന നാരങ്ങ മുറിച്ച് ഉപ്പും മുളകും പുരട്ടി വില്‍പ്പനയും നടത്തുന്നത്.

ഉച്ചയ്ക്ക് 100 രൂപയ്ക്ക് ബിരിയാണിയും ഇവര്‍ എത്തിച്ചു നല്‍കുന്നുണ്ട്. ഫുഡ് ഐറ്റം മാത്രമല്ല എന്‍എസ്എസ് യൂണിറ്റ് തയ്യാറാക്കിയ ഡിഷ് വാഷും ഇവിടെ വില്‍പ്പന നടത്തുന്നുണ്ട്. ഇതില്‍ നിന്നും കിട്ടുന്ന ലാഭം സംസ്ഥാനത്താകെ നടപ്പാക്കുന്ന എന്‍എസ്എസ് ന്റെ സ്‌നേഹ ഭവനം പദ്ധതിയിലേക്ക് കൈമാറുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കലോത്സവത്തിന്റെ ആദ്യദിനത്തില്‍ തന്നെ ആരംഭിച്ച ഫുഡ് കോര്‍ട്ടിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് എന്‍ എസ് അംഗങ്ങള്‍ പറയുന്നു. ഫസ്റ്റ് ലീഡര്‍ അനാമിക സെക്കന്റ് ലീഡര്‍ നിവേദിത എന്നിവരുടെ നേതൃത്വത്തില്‍ 20 ഓളം അംഗങ്ങളാണ് ഇവിടെ വില്‍പ്പന നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/167770/those-who-come-to-see-the-sights-and-art-wonders-at-the-district-arts-festival-venue-can-also-participate-in-the-charity-work-of-nss)