---
title: "# schoolartfestival |   സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീഴാൻ മണിക്കൂറുകൾ മാത്രം ബാക്കി ; കണ്ണൂർ നോർത്തിന്റെ മുന്നേറ്റം തുടരുന്നു."
english_title: "Only hours left for the #curtain to fall on the# school #art# festival;Only hours left for the #curtain to fall on the #school art festival;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/167988/only-hours-left-for-the-curtain-to-fall-on-the-school-art-festivalonly-hours-left-for-the-curtain-to-fall-on-the-school-art-festival"
published_at: "2023-12-09T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6573f85b47924_Untitled-3_copy.jpg"
keywords: []
---

# # schoolartfestival |   സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീഴാൻ മണിക്കൂറുകൾ മാത്രം ബാക്കി ; കണ്ണൂർ നോർത്തിന്റെ മുന്നേറ്റം തുടരുന്നു.

> **Lead Summary:** **തലശേരി: ** സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീഴാൻ മണിക്കൂറുകൾ മാത്രം ബാക്കി ; കണ്ണൂർ നോർത്തിന്റെ മുന്നേറ്റം തുടരുന്നു. 737പോയിന്റുമായാണ് മുന്നേറ്റം.

## Article Content

**തലശേരി: ** സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീഴാൻ മണിക്കൂറുകൾ മാത്രം ബാക്കി ; കണ്ണൂർ നോർത്തിന്റെ മുന്നേറ്റം തുടരുന്നു. 737പോയിന്റുമായാണ് മുന്നേറ്റം.

പയ്യന്നൂർ തൊട്ടുപിന്നിലുണ്ട് (664). പാനൂർ (647), തളിപ്പറമ്പ് നോർത്ത് (637) സബ്ജില്ലകളാണ് മൂന്നും നാലും സ്ഥാനത്ത്.635 പോയിൻ്റുമായി കണ്ണൂർ നോർത്ത് അഞ്ചാമതുണ്ട്. സ്കൂളുകളിൽ ഏറ്റവും അധികം പോയിൻ്റ് മമ്പറം എച്ച്.എസ്.എസിനാണ്. 262. രണ്ടാമത് മൊകേരി രാജീവ് ഗാന്ധി എച്ച് എസ് എസാണ്. നാലുനാൾ പൈതൃകനഗരിക്ക് ആനന്ദലഹരി പകർന്ന കൗമാര കലോത്സവം ഒരു പിടി അതുല്യ പ്രതിഭകളെ കലാകേരളത്തിന് സമ്മാനിച്ചാണ് ശനിയാഴ്ച കൊടിയിറങ്ങുന്നത്.

ഒറ്റപ്പെട്ട അപശബ്ദങ്ങൾ ഒഴിച്ചാൽ കിടയറ്റ സംഘാടനമാണ് തലശേരിയിലുണ്ടായത്. ഡിഡിഇ എ പി അംബികയുടെ നേതൃത്വത്തിൽ വിവിധ അധ്യാപക സംഘടനകളും, വിദ്യാർഥികളും, ഉദ്യോഗസ്ഥരും, നാടാകെയും ഒന്നിച്ച് നിന്നതിന്റെ ഫലമാണിത്. സമയനിഷ്ഠ പരമാവധി പാലിച്ച് രാത്രി അധികം വൈകാതെ മത്സരങ്ങൾ അവസാനിപ്പിക്കാൻ സംഘാടകർക്ക് സാധിച്ചതിൽ ടി വി സഖീഷ് കൺവീനറായ പ്രോഗ്രാം കമ്മിറ്റിയുടെ മിടുക്കുമുണ്ട്.

ആയിരങ്ങളുടെ പങ്കാളിത്തമുണ്ടായിട്ടും തികഞ്ഞ അച്ചടക്കത്തോടെ കലോത്സവം സംഘടിപ്പിക്കാൻ പൊലീസിനൊപ്പം, വളന്റിയർമാരും കർമനിരതരായി. തലശേരിയുടെ കലാചരിത്രത്തിലേക്ക് മറ്റൊരു അധ്യായം കൂടിഎഴുതിചേർത്താണ് ജില്ലാ സ്കൂൾ കലോത്സവം സമാപിക്കുന്നത്. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിൽ വൈകിട്ട് നാലിന് കെ മുരളീധരൻ എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാകും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/167988/only-hours-left-for-the-curtain-to-fall-on-the-school-art-festivalonly-hours-left-for-the-curtain-to-fall-on-the-school-art-festival)