---
title: "# arts |   തലശേരിയിൽ നടന്ന കലോത്സവങ്ങള്‍ എന്നും വിജയിച്ചിട്ടേയുള്ളൂവെന്ന് കെ.പി മോഹനന്‍ എം. എല്‍. എ."
english_title: "#KP Mohanan Mla said that the# arts# festivals held in# Thalassery have always been successful."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/168109/kp-mohanan-mla-said-that-the-arts-festivals-held-in-thalassery-have-always-been-successful"
published_at: "2023-12-09T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6574705b16d3b_Untitled-2_copy.jpg"
keywords: []
---

# # arts |   തലശേരിയിൽ നടന്ന കലോത്സവങ്ങള്‍ എന്നും വിജയിച്ചിട്ടേയുള്ളൂവെന്ന് കെ.പി മോഹനന്‍ എം. എല്‍. എ.

> **Lead Summary:** **തലശേരി: ** തലശ്ശേരിയില്‍ നടക്കുന്ന കലോത്സവങ്ങള്‍ എന്നും വിജയിച്ചിട്ടേയുള്ളൂവെന്ന് കെ. പി മോഹനന്‍ എം. എല്‍. എ അഭിപ്രായപ്പെട്ടു. കലോത്സവവുമായി ബന്ധപ്പെട്ട എല്ലാ കമ്മിറ്റികളും വളരെ ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കലോത്സവത്തിന്റെ നല്ല നടത്തിപ്പിന് കാരണമായി.

## Article Content

**തലശേരി: ** തലശ്ശേരിയില്‍ നടക്കുന്ന കലോത്സവങ്ങള്‍ എന്നും വിജയിച്ചിട്ടേയുള്ളൂവെന്ന് കെ. പി മോഹനന്‍ എം. എല്‍. എ അഭിപ്രായപ്പെട്ടു. കലോത്സവവുമായി ബന്ധപ്പെട്ട എല്ലാ കമ്മിറ്റികളും വളരെ ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കലോത്സവത്തിന്റെ നല്ല നടത്തിപ്പിന് കാരണമായി.

തന്റെ അമ്മയും ആമിനാ മാളിയേക്കലും കോണ്‍വെന്റ് സ്‌കൂളില്‍ പഠിച്ചതായിരുന്നു. മാടപ്പീടികയില്‍ നിന്നും കോണ്‍വെന്റിലേക്ക് കുതിരവണ്ടിയില്‍ എത്തി പഠനം നടത്തിയ കാലത്തേക്കുറിച്ച് അമ്മ പറയാറുണ്ടെന്നും എം. എൽ. എ പറഞ്ഞു. കലോത്സവ നഗരിയിലെ വിദ്യാലങ്ങളായ ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറിയിലും പ്രധാന വേദിയായ കോണ്‍വെന്റിലും എത്തി.

പ്രോഗ്രാം കമ്മിറ്റി ഓഫീസിലും എത്തി കാര്യങ്ങള്‍ വിലയിരുത്തിയതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ. പി മോഹനന്‍. ഡി. ഡി എ. പി അംബിക , പ്രോഗ്രാം കമ്മിറ്റി അംഗം ഹരീഷ് കടവത്തൂര്‍, കെ. പി സായന്ത് എന്നിവരും എം. എല്‍. എക്കൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/168109/kp-mohanan-mla-said-that-the-arts-festivals-held-in-thalassery-have-always-been-successful)