---
title: "കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് ഇടിമിന്നലേറ്റ് വീടുകൾക്ക് നാശനഷ്ടം"
english_title: "Houses damaged by lightning in Kannur Thaliparam Pattuvath"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/168356/houses-damaged-by-lightning-in-kannur-thaliparam-pattuvath"
published_at: "2023-12-11T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576a1e3074fe_Untitled-4_copy.jpg"
keywords: []
---

# കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് ഇടിമിന്നലേറ്റ് വീടുകൾക്ക് നാശനഷ്ടം

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പട്ടുവം കുഞ്ഞിമുറ്റത്ത് ഇടിമിന്നലേറ്റ് വീടുകൾക്ക് നാശനഷ്ടം. കുഞ്ഞിമുറ്റത്തെ കെ ഡി സ്റ്റാൻലി കപ്യാരുടെ വീടിനാണ് നാശം ഉണ്ടായത്.

## Article Content

**കണ്ണൂർ: ** കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പട്ടുവം കുഞ്ഞിമുറ്റത്ത് ഇടിമിന്നലേറ്റ് വീടുകൾക്ക് നാശനഷ്ടം. കുഞ്ഞിമുറ്റത്തെ കെ ഡി സ്റ്റാൻലി കപ്യാരുടെ വീടിനാണ് നാശം ഉണ്ടായത്.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് ഇടിമിന്നലേറ്റത്. സ്റ്റാൻലിൻ്റെ ഓട് പാകിയ വീടിന് കാര്യമായ നാശനഷ്ടം സംഭവിച്ചു. വീടിൻ്റെ മേൽപുര ഇളകി അടുക്കളയുടെ ഓടുകൾ നിലംപതിച്ചു. വൈദ്യുതി മീറ്റർ കത്തി നശിച്ചു. കുളിമുറിയുടെ മേൽ കുരയും ടൈൽസും തകർന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/168356/houses-damaged-by-lightning-in-kannur-thaliparam-pattuvath)