---
title: "#KKShailajaTeacher |   എൽഐസി പോലുള്ള സ്ഥാപനങ്ങൾ  സ്വകാര്യവത്ക്കരിച്ച്  രാജ്യത്തിൻ്റെ വിത്ത് കുത്തി ഉണ്ണരുതെന്ന് കെ.കെ ശൈലജ ടീച്ചർ എം എൽ എ ; എൽഐസി ഏജൻ്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ തലശേരി ബ്രാഞ്ച് സമ്മേളനം  നടന്നു"
english_title: "#KK Shailaja Teacher MLA is notying the seeds like #LIC, such as LIC, and is unwilling to privatize the #countryLIC Agends #rganization of India #Thalassery Branch Conference took place"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/168647/kk-shailaga-teacher-mla-is-notying-the-seeds-like-lic-such-as-lic-and-is-unwilling-to-privatize-the-countrylic-agends-organization-of-india-thalassery-branch-conference-took-place"
published_at: "2023-12-12T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65781cc127d36_Untitled-9_copy.jpg"
keywords: []
---

# #KKShailajaTeacher |   എൽഐസി പോലുള്ള സ്ഥാപനങ്ങൾ  സ്വകാര്യവത്ക്കരിച്ച്  രാജ്യത്തിൻ്റെ വിത്ത് കുത്തി ഉണ്ണരുതെന്ന് കെ.കെ ശൈലജ ടീച്ചർ എം എൽ എ ; എൽഐസി ഏജൻ്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ തലശേരി ബ്രാഞ്ച് സമ്മേളനം  നടന്നു

> **Lead Summary:** **തലശേരി: **സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ഫണ്ടുകൾ തരാതെ രാജ്യത്തിൻ്റെ ഫെഡറലിസം തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാറിൻ്റേതെന്ന് കെ.കെ ശൈലജ ടീച്ചർ എം എൽ എ. എൽഐസി ഏജൻ്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സി ഐ ടി യു തലശേരി ബ്രാഞ്ച് 1 സമ്മേളനം തലശേരി സംഗമം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടീച്ചർ.

## Article Content

**തലശേരി: **സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ഫണ്ടുകൾ തരാതെ രാജ്യത്തിൻ്റെ ഫെഡറലിസം തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാറിൻ്റേതെന്ന് കെ.കെ ശൈലജ ടീച്ചർ എം എൽ എ. എൽഐസി ഏജൻ്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സി ഐ ടി യു തലശേരി ബ്രാഞ്ച് 1 സമ്മേളനം തലശേരി സംഗമം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടീച്ചർ.

എൽഐസി പോലുള്ള രാജ്യത്തിൻ്റെ കണ്ണായ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിച്ച് രാജ്യത്തിൻ്റെ വിത്ത് കുത്തി ഉണ്ണരുതെന്നും കെ.കെ ശൈലജ പറഞ്ഞു. സംസ്ഥാനങ്ങളുടെ സ്വാതന്ത്രം ഹനിക്കരുത്. ഫെഡറലിസം തകർന്നാൽ സംസ്ഥാനങ്ങൾ വേറിട്ട് പോകും. ഉക്രൈനും, ഉസ്ബൈക്കിസ്ഥാനുമൊക്കെ റഷ്യയിൽ നിന്ന് വേർപെട്ട് പോയതുപോലെ ഓരോരുത്തരും അവരവരുടെ പാട് നോക്കി പോയാൽ രാജ്യത്ത് സമാധാനമുണ്ടാകില്ല.

അതുകൊണ്ട് കേന്ദ്ര സർക്കാർ തീക്കളി കളിക്കരുതെന്നും ശൈലജ ടീച്ചർ പറഞ്ഞു. എൽഐസി യുടെ ഷെയർ സ്വകാര്യ കമ്പിനിക്ക് കൊടുത്താൽ ഗവൺമെൻ്റിന് തന്നെയാണ് പ്രശ്നം. ഷെയർ അങ്ങോട്ട് കൊടുക്കുന്നത് അനുസരിച്ച് ലാഭവിഹിതം കുറയും. കണ്ണായിട്ടുള്ള പൊതു മേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കരുതെന്നും,

രാജ്യത്തിൻ്റെ വിത്ത് കുത്തി ഉണ്ണരുതെന്നും ശൈലജ ടീച്ചർ പറഞ്ഞു. തലശേരി ബ്രാഞ്ച് പ്രസിഡണ്ട് വി.രമേശൻ അധ്യക്ഷനായി. എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.വി ശ്രീകുമാർ രക്തസാക്ഷി പ്രമേയവും, പി.പത്മജ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി പി. ബാലഭാസ്ക്കരൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എ. രഞ്ജിനി വരവ് ചെലവ് കണക്കും,

സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മോഹനൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി ഐ ടി യു കണ്ണൂർ ജില്ലാ സെക്രട്ടറി ടി.പി ശ്രീധരൻ, ഓർഗനൈസേഷൻ സോണൽ സെക്രട്ടറി പി.എൻ സുധാകരൻ, സെക്രട്ടറി ഇ.ജയപ്രകാശ്, പ്രസി. പി.ജെ ജേക്കബ്, കോഴിക്കോട് ഡിവിഷൻ സെക്രട്ടറി കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു. പി.പി വിനയകുമാർ സ്വാഗതവും, എം.കെ സജിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/168647/kk-shailaga-teacher-mla-is-notying-the-seeds-like-lic-such-as-lic-and-is-unwilling-to-privatize-the-countrylic-agends-organization-of-india-thalassery-branch-conference-took-place)