---
title: "കേരളം കണക്കുനൽകിയില്ല ; ധനക്കമ്മിഷൻ രണ്ടാംഗഡു 600 കോടി നൽകാതെ കേന്ദ്രം"
english_title: "Kerala did not account;The Center did not pay the second installment of 600 crores to the Finance Commission"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/168949/kerala-did-not-accountthe-center-did-not-pay-the-second-installment-of-600-crores-to-the-finance-commission"
published_at: "2023-12-13T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579b801dc45d_Untitled-1_copy.jpg"
keywords: []
---

# കേരളം കണക്കുനൽകിയില്ല ; ധനക്കമ്മിഷൻ രണ്ടാംഗഡു 600 കോടി നൽകാതെ കേന്ദ്രം

> **Lead Summary:** **** തദ്ദേശസ്ഥാപനങ്ങൾക്ക് 15-ാം ധനകാര്യ കമ്മിഷൻ ശുപാർശപ്രകാരം നൽകേണ്ട 600 കോടിയോളം രൂപയുടെ ഗ്രാന്റ് കേരളം കണക്കുനൽകാത്തതിനാൽ കേന്ദ്രസർക്കാർ തടഞ്ഞുവെച്ചു.

## Article Content

**** തദ്ദേശസ്ഥാപനങ്ങൾക്ക് 15-ാം ധനകാര്യ കമ്മിഷൻ ശുപാർശപ്രകാരം നൽകേണ്ട 600 കോടിയോളം രൂപയുടെ ഗ്രാന്റ് കേരളം കണക്കുനൽകാത്തതിനാൽ കേന്ദ്രസർക്കാർ തടഞ്ഞുവെച്ചു.

മറ്റു സംസ്ഥാനങ്ങൾക്ക് തുക നൽകിത്തുടങ്ങിയെങ്കിലും കേരളത്തിൻ്റെ കണക്ക് കിട്ടാത്തതിനാൽ തടഞ്ഞുവെച്ചെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു. 14-ാം ധനകാര്യ കമ്മിഷൻ ശുപാർശപ്രകാരം 3774 കോടി രൂപ കേരളത്തിന് കേന്ദ്രം നൽകി. 15-ാം ധനകാര്യ കമ്മിഷൻ്റെ തുക കിട്ടാൻ സാമ്പത്തികവർഷത്തിനുള്ളിൽ ഈ തുക ചെലവഴിക്കണം.

നീക്കിയിരിപ്പ് ആകെ തുകയുടെ 10 ശതമാനംവരെ മാത്രമേ ഉള്ളൂവെങ്കിൽ സത്യവാങ്മൂലം നൽകിയാൽ കേന്ദ്രം തുക നൽകും. എന്നാൽ, സത്യവാങ്‌മൂലമോ തുക ചെലവഴിച്ചതിന്റെ കണക്കോ കേരളം ഇതേ വരെ നൽകിയില്ല.

15-ാം ധനകാര്യ കമ്മിഷൻ്റെ ആദ്യഗഡു വിവിധ സംസ്ഥാനങ്ങൾക്ക് ഓഗസ്റ്റിലാണ് കേന്ദ്രം നൽകിയത്. പലതവണ കണക്കിനായി പഞ്ചായത്തീരാജ് മന്ത്രാലയം സംസ്ഥാനത്തെ ബന്ധപ്പെട്ടിട്ടും ചെലവഴിച്ചതിൻ്റെ സർട്ടിഫിക്കറ്റ് നൽകിയില്ല. മിച്ചമുള്ള കണക്കുനൽകിയാൽ മതിയെന്നറിയിച്ചിട്ടും നടപടി യെടുത്തില്ലെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/168949/kerala-did-not-accountthe-center-did-not-pay-the-second-installment-of-600-crores-to-the-finance-commission)