---
title: "#crickettournament  |   മൊബൈൽ ഫോൺ റീട്ടെയിലേർസ് അസോസിയേഷൻ തലശേരി മേഖലാ കമ്മിറ്റി ശനിയാഴ്ച നഗരസഭാ സ്‌റ്റേഡിയത്തിൽ  ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിക്കും."
english_title: "The#Mobile Phone Retailers Association Thalassery #Regional #Committee will #organize a #cricket tournament at the #Municipal Stadium on Saturday."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/169179/the-mobile-phone-retailers-association-thalassery-regional-committee-will-organize-a-cricket-tournament-at-the-municipal-stadium-on-saturday"
published_at: "2023-12-14T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657adc1d3f936_Untitled-10_copy.jpg"
keywords: []
---

# #crickettournament  |   മൊബൈൽ ഫോൺ റീട്ടെയിലേർസ് അസോസിയേഷൻ തലശേരി മേഖലാ കമ്മിറ്റി ശനിയാഴ്ച നഗരസഭാ സ്‌റ്റേഡിയത്തിൽ  ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിക്കും.

> **Lead Summary:** **തലശേരി:** ടൂർണമെൻ്റിൽ 8 ടീമുകൾ മാറ്റുരയ്ക്കുമെന്ന് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തലശേരി നഗരസഭാ സ്‌റ്റേഡിയത്തിൽ ശനിയാഴ്ച രാത്രി 7 മണി മുതൽ ക്രിക്കറ്റ് ടൂർണമെൻ്റ് ആരംഭിക്കും. സംസ്ഥാന സെക്രട്ടറി താഹിർ കൂത്ത്പറമ്പ് ഉദ്ഘാടനം ചെയ്യും. തലശേരി എസ് ഐമാരായ സജേഷ്, ദീപ്തി എന്നിവർ മുഖ്യാതിഥികളാകും.

## Article Content

**തലശേരി:** ടൂർണമെൻ്റിൽ 8 ടീമുകൾ മാറ്റുരയ്ക്കുമെന്ന് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തലശേരി നഗരസഭാ സ്‌റ്റേഡിയത്തിൽ ശനിയാഴ്ച രാത്രി 7 മണി മുതൽ ക്രിക്കറ്റ് ടൂർണമെൻ്റ് ആരംഭിക്കും. സംസ്ഥാന സെക്രട്ടറി താഹിർ കൂത്ത്പറമ്പ് ഉദ്ഘാടനം ചെയ്യും. തലശേരി എസ് ഐമാരായ സജേഷ്, ദീപ്തി എന്നിവർ മുഖ്യാതിഥികളാകും.

യൂണിറ്റ് പ്രസി. ഷെറി അധ്യക്ഷനാകും. ജഴ്സി പ്രകാശനവും നിർവഹിച്ചു. സംസ്ഥാനത്തുടനീളം മൊബൈൽ കച്ചവടക്കാരെയും, ടെക്നീഷ്യൻമാരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന സംഘടനയാണ് എം.പി.ആർ.എ. കെ. ഓൺലൈൻ കച്ചവടത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്തുന്ന സംഘടനയാണ് മൊബൈൽ ഫോൺ റീട്ടെയ് ലേർസ് അസോസിയേഷനെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡണ്ട് ഷെറി 4G, യൂണിറ്റ് സെക്രട്ടറി അബ്ദുൾ ഖാദർ, ട്രഷറർ സജ്ജാദ് സൈഗോ, ഇല്യാസ് ചാത്താടി, മുഹമ്മദ് ഫിന്ദ്, അഫ്സൽ, അരുൺ, അഷ്റഫ്, സനീർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/169179/the-mobile-phone-retailers-association-thalassery-regional-committee-will-organize-a-cricket-tournament-at-the-municipal-stadium-on-saturday)