---
title: "തലശ്ശേരിയിൽ ഫ്ളക്സ് പ്രിന്റിംഗ് യൂണിറ്റുകളിൽ മിന്നൽ പരിശോധന ; ബോർഡുകൾ പിടിച്ചെടുത്ത് പിഴയിട്ടു"
english_title: "Lightning inspection of flux printing units at Thalassery;The boards were seized and fined"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/169205/lightning-inspection-of-flux-printing-units-at-thalasserythe-boards-were-seized-and-fined"
published_at: "2023-12-14T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b0300acbea_Untitled-1_copy.jpg"
keywords: []
---

# തലശ്ശേരിയിൽ ഫ്ളക്സ് പ്രിന്റിംഗ് യൂണിറ്റുകളിൽ മിന്നൽ പരിശോധന ; ബോർഡുകൾ പിടിച്ചെടുത്ത് പിഴയിട്ടു

> **Lead Summary:** **തലശ്ശേരി: ** ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ് സ്മെന്റ് സ്ക്വാഡ് തലശേരി നഗര പരിധിയിലെ ഫ്ളക്സ് പ്രിന്റിങ്ങ് യൂനിറ്റുകളിൽ മിന്നൽ പരിശോധന നട ത്തി. പരിശോധനയിൽ നിയമപ്രകാരമുള്ള രേഖപ്പെടു ത്തലുകൾ ഇല്ലാതെ പ്രിൻ്റ് ചെയ്‌ത ഒട്ടേറെ ബോർഡുകൾ പിടിച്ചെടുത്തു.

## Article Content

**തലശ്ശേരി: ** ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ് സ്മെന്റ് സ്ക്വാഡ് തലശേരി നഗര പരിധിയിലെ ഫ്ളക്സ് പ്രിന്റിങ്ങ് യൂനിറ്റുകളിൽ മിന്നൽ പരിശോധന നട ത്തി. പരിശോധനയിൽ നിയമപ്രകാരമുള്ള രേഖപ്പെടു ത്തലുകൾ ഇല്ലാതെ പ്രിൻ്റ് ചെയ്‌ത ഒട്ടേറെ ബോർഡുകൾ പിടിച്ചെടുത്തു.

പഴയ ബസ്സ്റ്റാൻ്റിലെ പ്രിന്റോ, ചിത്രാ പ്രിന്റേഴ്‌സ്, മിഡാസ്, ഫ്ളക്‌സ് വേൾഡ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് നിയമപ്രകാരമുള്ള വിവരങ്ങൾ രേഖപ്പെടുത്താത്ത ബോർഡുകൾ കണ്ടെടുത്തത്.

പതിനായിരം രൂപ വീതം പിഴ ചുമത്തി. ഫ്ളക്‌സ് വേൾഡിൽ സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയപ്പോൾ നിരോധിത ഫ്ളക്സിൽ പ്രിൻ്റിങ്ങ് നടക്കുകയായിരുന്നു. സ്ഥാപനത്തിന്റെ പേര് പോലും രേഖപ്പെടുത്താതെയാണ് നിരോധിത ഫ്ളക്‌സ്‌ ബോർഡുകൾ പ്രിൻ്റ് ചെയ്‌തിരുന്നത്.

ജില്ലാ എൻഫോഴ്‌സ്മെന്റ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെന്റ്റ് ഓഫീസർ കെ.ആർ അജയ കുമാർ, ടീമംഗം ഷെറീകുൾ അൻസാർ എന്നിവരോടൊ പ്പം കണ്ണൂർ കോർപ്പറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ് പെക്ടർമാരായ രജിന വി, അനിൽകുമാർ വി,ദിനേഷ് ഇ.എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/169205/lightning-inspection-of-flux-printing-units-at-thalasserythe-boards-were-seized-and-fined)