---
title: "അഡ്വ.കെ.ഇ ഗംഗാധരൻ സ്മാരക അവാർഡ് മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന് ; അവാർഡ് സമർപ്പണം നാളെ തലശേരിയിൽ"
english_title: "Advocate KE Gangadharan Memorial Award to Human Rights Activist Teesta Setalvad;Award presentation tomorrow in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/169222/advocate-ke-gangadharan-memorial-award-to-human-rights-activist-teesta-setalvadaward-presentation-tomorrow-in-thalassery"
published_at: "2023-12-14T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b0e0061ce5_Untitled-3_copy.jpg"
keywords: []
---

# അഡ്വ.കെ.ഇ ഗംഗാധരൻ സ്മാരക അവാർഡ് മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന് ; അവാർഡ് സമർപ്പണം നാളെ തലശേരിയിൽ

> **Lead Summary:** **തലശേരി: ** മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽ വാദിന് കേരളത്തിലെ പ്രമുഖ നിയമ പണ്ഡിതനും അഭിഭാഷകനും മനുഷ്യാവകാശ കമ്മീഷൻ അംഗവുമായിരുന്ന അഡ്വ.കെ.ഇ. ഗംഗാധരൻ മെമ്മോറിയൽ അവാർഡ് വെള്ളിയാഴ്ച സമ്മാനിക്കും. ഗവ. ബ്രണ്ണൻ ഹയർ സെക്കന്റ്റി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വൈകിട്ട് 4.45 ന് ചേരുന്ന ചടങ്ങിൽ തലശ്ശേരി ആർച്ച്ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി പുരസ്കാര സമർപ്പണം നടത്തുമെന്ന് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**തലശേരി: ** മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽ വാദിന് കേരളത്തിലെ പ്രമുഖ നിയമ പണ്ഡിതനും അഭിഭാഷകനും മനുഷ്യാവകാശ കമ്മീഷൻ അംഗവുമായിരുന്ന അഡ്വ.കെ.ഇ. ഗംഗാധരൻ മെമ്മോറിയൽ അവാർഡ് വെള്ളിയാഴ്ച സമ്മാനിക്കും. ഗവ. ബ്രണ്ണൻ ഹയർ സെക്കന്റ്റി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വൈകിട്ട് 4.45 ന് ചേരുന്ന ചടങ്ങിൽ തലശ്ശേരി ആർച്ച്ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി പുരസ്കാര സമർപ്പണം നടത്തുമെന്ന് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കെ.ഇ. ഗംഗാധരൻ അനുസ്മരണം മുൻ എം.എൽ.എ. അഡ്വ. എം.വി.ജയരാജൻ നിർവ്വഹിക്കും. അവാർഡ് ഏറ്റു വാങ്ങിയ ശേഷം ടിസ്ത സെതൽ വാദ് സദസിനെ അഭിവാദ്യം ചെയ്ത് സംസാരിക്കും. ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയനും അഡ്വ.കെ.ഇ. ഗംഗാധരൻ മെമ്മോറിയൽ ട്രസ്റ്റും സംയുക്ത മായാണ് പുരസ്കാരം നൽകി വരുന്നത്. ലോയേഴ്സ് യൂണിയൻ ജില്ലാ സിക്രട്ടറി അഡ്വ.വിനോദ് കുമാർ ചമ്പളോൻ, ട്രസ്റ്റ് കമ്മിറ്റി ചെയർ പേഴ്സൺ സുധാ അഴീക്കോടൻ, ജില്ലാ ഗവ. പ്ളീഡർ അഡ്വ. കെ.അജിത് കുമാർ, തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. ജി.പി. ഗോപാലകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/169222/advocate-ke-gangadharan-memorial-award-to-human-rights-activist-teesta-setalvadaward-presentation-tomorrow-in-thalassery)