---
title: "ചരിത്രത്തെ വികൃതമാക്കാനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് ഡോ.കെ.ടി ജലീൽ എം എൽ എ ; കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ തലശേരിയിൽ  പ്രകാശനം ചെയ്തു"
english_title: "Dr. KT Jalil MLA said that the central government's move is to distort history;Logo of KSTA state conference released in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/169321/dr-kt-jalil-mla-said-that-the-central-governments-move-is-to-distort-historylogo-of-ksta-state-conference-released-in-thalassery"
published_at: "2023-12-15T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bd97f0ca8b_Untitled-1_copy.jpg"
keywords: []
---

# ചരിത്രത്തെ വികൃതമാക്കാനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് ഡോ.കെ.ടി ജലീൽ എം എൽ എ ; കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ തലശേരിയിൽ  പ്രകാശനം ചെയ്തു

> **Lead Summary:** **തലശേരി: ** ചരിത്രത്തെ വികൃതമാക്കാനും ചരിത്രം കീഴ്മേൽ മറിക്കാനും ചരിത്രത്തിൻറെ പേരിൽ മത തീവ്രവാദം പ്രചരിപ്പിക്കാനുമുള്ള നീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് കെ.ടി ജലീൽ എം എൽ എ. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ.എസ്.ടി.എ യുടെ 33 ആം സംസ്ഥാന സമ്മേളന ലോഗോ തലശേരി പ്രസ് ഫോറത്തിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ജലീൽ എം എൽ എ. രാജ്യവ്യാപകമായി ഇത്തരം നീക്കങ്ങളെ എതിർക്കണം.

## Article Content

**തലശേരി: ** ചരിത്രത്തെ വികൃതമാക്കാനും ചരിത്രം കീഴ്മേൽ മറിക്കാനും ചരിത്രത്തിൻറെ പേരിൽ മത തീവ്രവാദം പ്രചരിപ്പിക്കാനുമുള്ള നീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് കെ.ടി ജലീൽ എം എൽ എ. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ.എസ്.ടി.എ യുടെ 33 ആം സംസ്ഥാന സമ്മേളന ലോഗോ തലശേരി പ്രസ് ഫോറത്തിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ജലീൽ എം എൽ എ. രാജ്യവ്യാപകമായി ഇത്തരം നീക്കങ്ങളെ എതിർക്കണം.

രാജ്യത്ത് ഇതിനെതിരായി പ്രതിരോധം തീർക്കുന്നത് ഇടതുപക്ഷ കക്ഷികൾ ഉൾപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടി ആണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ കേവല രാഷ്ട്രീയ തെരഞ്ഞെടുപ്പ് ലക്ഷ്യം എന്നതിനപ്പുറത്തേക്ക് ബിജെപിയുടെ ആർഎസ്എസിനെ ഇത്തരം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കാൻ ഇടയുള്ള കാര്യങ്ങളെ സംബന്ധിച്ചു് അർത്ഥഗർഭമായ മൗനമാണ് അവലംബിക്കുന്നത്. കേവല രാഷ്ട്രീയ മാറ്റത്തിലൂടെ രാജ്യത്ത് ഉയർത്തുന്ന ഭീഷണിയെ നമുക്ക് നേരിടാൻ കഴിയില്ല.

അടിസ്ഥാനപരമായി ഇന്ത്യയെ മതനിരപേക്ഷം ആക്കി നിലനിർത്താൻ മതാന്ധതയുടെ ശക്തികളുടെ പിടുത്തത്തിൽ നിന്ന് മോചിപ്പിക്കാൻ വളരെ സംഘടിതമായി ട്ടുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടതായിട്ടുണ്ടെന്നും കെ ടി ജലീൽ പറഞ്ഞു. കേരളം പലകാര്യങ്ങളിലും ഇന്ത്യക്ക് മാതൃകയാണ്. ഫാസിസ്റ്റ് പ്രതിരോധ രീതികൾ അവലംബിക്കുന്ന കാര്യത്തിൽ കേരളം തന്നെയാണ് രാജ്യത്തിന് മാതൃകയാകുന്നത്. കോൺഗ്രസ് ഭരിക്കുന്ന നാമമാത്രമായ സംസ്ഥാനങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ട്.

പക്ഷേ ഈ മേഖലകളിലേക്ക് കണ്ണും കാതും കൊടുക്കുന്നില്ല എന്നുള്ളതാണ് വസ്തുതയെന്നും ജലീൽ കുറ്റപ്പെടുത്തി. മതനിരപേക്ഷ വിദ്യാഭ്യാസം, ബഹുസ്വര ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യവുമായി നടത്തുന്ന ലോഗോ പ്രകാശനവും എം എൽ എ നിർവഹിച്ചു. സംസ്ഥാന - ജില്ലാ നേതാക്കളായ എം.കെ ബീന, കെ.സി മഹേഷ്, കെ.രഞ്ജിത്ത്, കെ.സി സുധീർ, കെ.ശശീന്ദ്രൻ, പിവി സുരേന്ദ്രൻ, ടി.വി സഗീഷ് തുടങ്ങിയവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/169321/dr-kt-jalil-mla-said-that-the-central-governments-move-is-to-distort-historylogo-of-ksta-state-conference-released-in-thalassery)