---
title: "#Run Thalassery Run |   റൺ തലശ്ശേരി റൺ;  ഹെറിറ്റേജ് റണ്ണിന്റെ മൂന്നാം സീസൺ ലോഗോയും ടീഷർട്ടും മോഹൻലാൽ പ്രകാശനം ചെയ്തു"
english_title: "Run Thalassery Run;Mohanlal released the third season logo and t-shirt of Heritage Run"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/169537/run-thalassery-runmohanlal-released-the-third-season-logo-and-t-shirt-of-heritage-run"
published_at: "2023-12-15T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c752b01646_Untitled-3_copy.jpg"
keywords: []
---

# #Run Thalassery Run |   റൺ തലശ്ശേരി റൺ;  ഹെറിറ്റേജ് റണ്ണിന്റെ മൂന്നാം സീസൺ ലോഗോയും ടീഷർട്ടും മോഹൻലാൽ പ്രകാശനം ചെയ്തു

> **Lead Summary:** **തലശ്ശേരി : **ഹെറിറ്റേജ് റണ്ണിന്റെ മൂന്നാം സീസണിന്റെ ലോഗോയുടേയും ടീഷർട്ടിന്റേയും പ്രകാശനം മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നിർവഹിച്ചു.

## Article Content

**തലശ്ശേരി : **ഹെറിറ്റേജ് റണ്ണിന്റെ മൂന്നാം സീസണിന്റെ ലോഗോയുടേയും ടീഷർട്ടിന്റേയും പ്രകാശനം മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നിർവഹിച്ചു.

സ്പീക്കർ എൻ എൻ ഷംസീറിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. ഡിസംബർ 31 നു രാവിലെ നടക്കുന്ന തലശ്ശേരി ഹെറിറ്റേജ് റൺ നൂറ്റാണ്ടുകളുടെ ചരിത്രകഥകൾ പറയുന്ന തലശ്ശേരിയുടെ പൈതൃക നഗരികളെ തൊട്ടറിഞ്ഞുകൊണ്ട് സഞ്ചരിക്കും.

ന്യൂമാഹിയിലെ കൺവെൻഷൻ സെന്ററായ Laurel Garden ആണ് പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി ഈ ടീഷർട്ട് സ്പോൺസർ ചെയ്തിരിക്കുന്നത്. ഏവരെയും ഈ പൈതൃക ഓട്ടത്തിന്റെ ഭാഗമാകാൻ സ്വാഗതം ചെയ്യുന്നു. വരൂ നമുക്കൊന്നായി ഈ പൈതൃക വഴികളിലൂടെ സഞ്ചരിക്കാം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/169537/run-thalassery-runmohanlal-released-the-third-season-logo-and-t-shirt-of-heritage-run)