---
title: "യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ്: രണ്ട് പേർ  കണ്ണൂരിൽ  പിടിയിൽ"
english_title: "The case of abducting a young man and beating him up in a car: Two people are in custody"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/169733/the-case-of-abducting-a-young-man-and-beating-him-up-in-a-car-two-people-are-in-custody"
published_at: "2023-12-16T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d686298ea2_download_(2).jpg"
keywords: []
---

# യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ്: രണ്ട് പേർ  കണ്ണൂരിൽ  പിടിയിൽ

> **Lead Summary:** കണ്ണൂർ: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ രണ്ട് പേർ പിടിയിൽ. മൊറാഴ കുട്ടഞ്ചേരിയിലെ പടിഞ്ഞാറെ വീട്ടൽ റിജിലിനെ ഡിസംബർ പതിനൊന്നിന് രാത്രി പത്ത് മണിയോടെ തട്ടികൊണ്ടു പോയി മർദിച്ച കേസിലാണ് കാനൂൽ സ്വദേശികളായ പി.രാഹുൽ , അനുരാജ് 25 എന്നിവരെ തളിപ്പറമ്പ് എസ് ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്.

## Article Content

കണ്ണൂർ: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ രണ്ട് പേർ പിടിയിൽ. മൊറാഴ കുട്ടഞ്ചേരിയിലെ പടിഞ്ഞാറെ വീട്ടൽ റിജിലിനെ ഡിസംബർ പതിനൊന്നിന് രാത്രി പത്ത് മണിയോടെ തട്ടികൊണ്ടു പോയി മർദിച്ച കേസിലാണ് കാനൂൽ സ്വദേശികളായ പി.രാഹുൽ , അനുരാജ് 25 എന്നിവരെ തളിപ്പറമ്പ് എസ് ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്.

റി ജിലിനെ കാറിൽ തട്ടിക്കൊണ്ടു പോയി മൊറാഴ സ്റ്റംസ് കോളേജിന് സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ച് ഇരുമ്പുവടി കൊണ്ടും മറ്റും അക്രമിച്ചുവെന്നായിരുന്നു പരാതി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/169733/the-case-of-abducting-a-young-man-and-beating-him-up-in-a-car-two-people-are-in-custody)