---
title: "ടി.എം.സി നമ്പറില്ലാത്ത ഓട്ടോകൾ തലശേരി   ടൗണിൽ നിന്നും ആളെ കയറ്റരുത്, രാത്രി 10 മണിക്ക് ഓടുന്ന മുഴുവൻ ഓട്ടോകളും, പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യണം ;  ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അടിയന്തര യോഗം ചേർന്നു."
english_title: "Autos without TMC number should not pick up people from Thalassery town, all autos running at 10 pm should be registered at the police station;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/169787/autos-without-tmc-number-should-not-pick-up-people-from-thalassery-town-all-autos-running-at-10-pm-should-be-registered-at-the-police-station"
published_at: "2023-12-16T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d9c60e4774_download_(3).jpg"
keywords: []
---

# ടി.എം.സി നമ്പറില്ലാത്ത ഓട്ടോകൾ തലശേരി   ടൗണിൽ നിന്നും ആളെ കയറ്റരുത്, രാത്രി 10 മണിക്ക് ഓടുന്ന മുഴുവൻ ഓട്ടോകളും, പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യണം ;  ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അടിയന്തര യോഗം ചേർന്നു.

> **Lead Summary:** **തലശ്ശേരി: **ഓട്ടോ തൊഴിലാളികളുടെ പാർക്കിങ്ങുമായി ബന്ധപ്പെട്ട കൊണ്ട് തലശ്ശേരി പട്ടണത്തിൽ ഉണ്ടായിരിക്കുന്ന സംഘർഷത്തിന്റെ പശ്ചാതലത്തിൽ തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെഎം ജമുന റാണി ടീച്ചറുടെ അധ്യക്ഷതയിൽ ട്രാഫിക് കമ്മിറ്റി അടിയന്തരയോഗം ചേർന്നു.

## Article Content

**തലശ്ശേരി: **ഓട്ടോ തൊഴിലാളികളുടെ പാർക്കിങ്ങുമായി ബന്ധപ്പെട്ട കൊണ്ട് തലശ്ശേരി പട്ടണത്തിൽ ഉണ്ടായിരിക്കുന്ന സംഘർഷത്തിന്റെ പശ്ചാതലത്തിൽ തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെഎം ജമുന റാണി ടീച്ചറുടെ അധ്യക്ഷതയിൽ ട്രാഫിക് കമ്മിറ്റി അടിയന്തരയോഗം ചേർന്നു.

പാർക്കിംഗ് സംബന്ധിച്ച് തൊഴിലാളികൾ തമ്മിൽ സംഘർഷം ഉണ്ടായ സാഹചര്യത്തിൽ മുൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗ തീരുമാനപ്രകാരം ആർ ടി ഒ എൻഫോസ്‌മെന്റ് മെന്റ് നടത്തുന്ന പരിശോധന ത്വരിതഗതിയിൽ ആക്കാനും പരി ശോധന പൂർത്തിയാക്കുന്ന മുറയ്ക്ക് ട്രാഫിക് കമ്മിറ്റി ചേർന്ന് പുതിയ ടിഎംസി നമ്പറിനുള്ള അപേക്ഷയെക്കുറിച്ച് ചർച്ച ചെയ്യാനും തീരുമാനിച്ചു.

ഇതുവരെ അനുവദിച്ച 2700 ടി എം സി നമ്പറുകളിൽ 750 ഓളം വണ്ടികളുടെ പരിശോധന പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കി വണ്ടികളുടെ പരിശോധന രണ്ടുമാസം കൊണ്ട് പൂർത്തീകരിക്കുന്നതാണ്.പരിശോധന പൂർത്തീകരിച്ച് പുതിയ ടിഎംസി നമ്പർ അനുവദിക്കുന്നത് വരെ നിലവിലുള്ള രീതി തുടരേണ്ടതാണ്. ടി എംസി നമ്പർ ഇല്ലാത്ത ഓട്ടോറിക്ഷകൾ നഗരത്തിൽ പാർക്ക് ചെയ്യാൻ പാടുള്ളതല്ല.

അവർക്ക് പട്ടണത്തിലേക്കൂടി ഓടാവുന്നതുംപട്ടണത്തിലേക്കു ആളുകളെ കൊണ്ടുവരാവുന്നതാണ്. എന്നാൽ പട്ടണത്തിൽ പാർക്ക് ചെയ്യാനോ ആളുകളെ കയറ്റുവാനോ പാടുള്ളതല്ല. കൂടാതെ രാത്രി 10 മണിക്ക് ശേഷം തലശ്ശേരിയിൽ ഓടുന്ന മുഴുവൻ ഓട്ടോകളും നിർബന്ധമായും ട്രാഫിക് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ പെർമിറ്റ്‌ റദ്ദാക്കുന്നതുൾപ്പെടെ കർശന നടപടികൾ സ്വീകരിക്കുന്നതാണ്. യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, നഗരസഭാ സെക്രട്ടറി സുരേഷ് കുമാർ എൻ, സി ഐ ബിജു ആന്റണി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥന്മാർ, എം വി ഐ സജീഷ് പി കെ ഉൾപ്പെടെയുള്ള ആർടിഒ ഉദ്യോഗസ്ഥ ന്മാർ, ടി പി ശ്രീധരൻ, പൊന്ന്യം കൃഷ്ണൻ, പി ജനാർദ്ദനൻ, പി പി ജയരാമൻ ഉൾപ്പെടെയുള്ളവിവിധ യൂണിയൻ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/169787/autos-without-tmc-number-should-not-pick-up-people-from-thalassery-town-all-autos-running-at-10-pm-should-be-registered-at-the-police-station)