---
title: "1922ൽ സ്ഥാപിതമായ കതിരൂർ ഗവ.യു പി സ്കൂളിൻ്റെ ശതാബ്ദി ആഘോഷ സമാപനം ഡിസംബർ 25 ന് തിങ്കളാഴ്ച നടക്കും ; സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും."
english_title: "The centenary celebration of Katirur Govt UP School established in 1922 will be held on Monday, December 25;Speaker AN Shamseer will inaugurate."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/170436/the-centenary-celebration-of-katirur-govt-up-school-established-in-1922-will-be-held-on-monday-december-25speaker-an-shamseer-will-inaugurate"
published_at: "2023-12-19T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658129f7f06a6_Untitled-3_copy.jpg"
keywords: []
---

# 1922ൽ സ്ഥാപിതമായ കതിരൂർ ഗവ.യു പി സ്കൂളിൻ്റെ ശതാബ്ദി ആഘോഷ സമാപനം ഡിസംബർ 25 ന് തിങ്കളാഴ്ച നടക്കും ; സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.

> **Lead Summary:** ** **ഒരു വർഷം നീണ്ടുനിന്ന ആഘോഷ സമാപനമാണ് തിങ്കളാഴ്ച്ച നടക്കുകയെന്ന് സംഘാടകർ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ വാർഷികാഘോഷ സമാപനം ഉദ്ഘാടനം ചെയ്യും.

## Article Content

** **ഒരു വർഷം നീണ്ടുനിന്ന ആഘോഷ സമാപനമാണ് തിങ്കളാഴ്ച്ച നടക്കുകയെന്ന് സംഘാടകർ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ വാർഷികാഘോഷ സമാപനം ഉദ്ഘാടനം ചെയ്യും.

കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി സനിൽ അധ്യക്ഷത വഹിക്കും. കെ.മുരളീധരൻ എം പി മുഖ്യ അതിഥിയാകും. വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരുമായ സി.കെ അബ്ദുൽ മജീദ്, അബ്ദുൽ ലത്തീഫ് കെ.എസ്.എ, ഇന്ത്യൻ പ്രസിഡൻറിൻ്റെ പൊലീസ് മെഡൽ നേടിയ വയനാട് ക്രൈംബ്രാഞ്ച് എസ് പി കെ.കെ മൊയ്തീൻ കുട്ടി എന്നിവരെ ചടങ്ങിൽ ആദരിക്കും.

അക്കാദമിക - അക്കാദമികേതര മേഖലകളിൽ മികച്ച നിലവാരം വിദ്യാലയം കാത്തു സൂക്ഷിക്കുന്നുണ്ട്. സ്വന്തമായി സ്ഥലവും കെട്ടിടവും എന്ന സ്വപ്നസാക്ഷാത്ക്കാരത്തിനായുള്ള പ്രവർത്തനത്തിലാണ് വിദ്യാലയം. നിലവിൽ കതിരൂർ ജുമാ മസ്ജിദിൻ്റെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

സ്വന്തമായി സ്ഥലം ലഭ്യമാക്കിയാൽ കെട്ടിടവും സൗകര്യങ്ങളും സർക്കാർ നൽകും. വാർത്താ സമ്മേളനത്തിൽ പ്രധാനധ്യാപകൻ എം ടി സുരേഷ് കുമാർ, അലൂംനി പ്രസി. അബ്ദുൽ ലത്തീഫ് കെ.എസ്.എ, പി ടി എ പ്രസി.പി. റിയാസ്, എസ്.എം.സി ചെയർമാൻ സമാൻ കതിരൂർ, അലൂംനി ജന.സെക്രട്ടറി നൂർ മുഹമ്മദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/170436/the-centenary-celebration-of-katirur-govt-up-school-established-in-1922-will-be-held-on-monday-december-25speaker-an-shamseer-will-inaugurate)