---
title: "വിധി ചുവപ്പുനാടയിൽ കിടക്കാൻ തന്നെ ; കാസർകോടും, കണ്ണൂരും  നവകേരള സദസിൽ ലഭിച്ച പത്ത് ശതമാനം പരാതികളിൽ പോലും പരിഹാരമില്ല"
english_title: "Fate is to lie in the red tape;Even 10 percent of the complaints received in the Navakerala Sadas in Kasaragod and Kannur have not been resolved"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/170987/fate-is-to-lie-in-the-red-tapeeven-10-percent-of-the-complaints-received-in-the-navakerala-sadas-in-kasaragod-and-kannur-have-not-been-resolved"
published_at: "2023-12-21T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583cab23b996_Untitled-2_copy.jpg"
keywords: []
---

# വിധി ചുവപ്പുനാടയിൽ കിടക്കാൻ തന്നെ ; കാസർകോടും, കണ്ണൂരും  നവകേരള സദസിൽ ലഭിച്ച പത്ത് ശതമാനം പരാതികളിൽ പോലും പരിഹാരമില്ല

> **Lead Summary:** ** **മുഖ്യമന്ത്രിയുടെ ജനസദസിൽ ലഭിച്ച പരാതികളിൽ ജില്ലാ തല പരിഹാരം കാണേണ്ട കാസർക്കോട് ജില്ലയിലെ കാലാ വധി ഇന്നലെ കഴിഞ്ഞപ്പോൾ പത്ത് ശതമാനത്തിന് പോലും പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. 17000ത്തിലധികം പരാതികളാണ് കാസർക്കോട് ജില്ലയിൽ ലഭിച്ചത്.

## Article Content

** **മുഖ്യമന്ത്രിയുടെ ജനസദസിൽ ലഭിച്ച പരാതികളിൽ ജില്ലാ തല പരിഹാരം കാണേണ്ട കാസർക്കോട് ജില്ലയിലെ കാലാ വധി ഇന്നലെ കഴിഞ്ഞപ്പോൾ പത്ത് ശതമാനത്തിന് പോലും പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. 17000ത്തിലധികം പരാതികളാണ് കാസർക്കോട് ജില്ലയിൽ ലഭിച്ചത്.

ഇതിൽ 1370 പരാ തികളിൽ മാത്രമാണ് പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞത്. സമാന പരാതികൾ ലഭിച്ച കണ്ണൂർ ജില്ലയുടെ അവസ്ഥയും ഇതുതന്നെയാണ്. ഇന്ന് വൈകിട്ടാണ് കണ്ണൂരിലെ പരാതികൾ തീർക്കാനുള്ള അവസാന സമയം. വിരലിലെണ്ണാവുന്ന പരാതികളിൽ മാത്രമാണ് ഇതിനകം പരിഹാരം കണ്ടത്.

ഏറ്റവും കൂടുതൽ പരാതികൾ റവന്യൂ വകുപ്പിനാണ് ലഭിച്ചത്. ഇതിൽ ഭൂരിഭാഗവും വില്ലേജ് ഓഫീസ് തലത്തിൽ പരിഹാരം കാണേണ്ടതാണ്. പരാതികൾ കലക്ട്രേറ്റിൽ നിന്ന് താലൂക്കോഫീസ് വഴി ജില്ലയുടെ വിവിധ വില്ലേജ് ഓഫീസുകളിൽ ലഭിച്ചിട്ടുണ്ട്. പല പരാതികളും വർഷങ്ങളായി വില്ലേജ് ഓഫീസുകളിൽ കെട്ടിക്കിടക്കുന്നതിൻ്റെ തനിയാവർത്തനമാണ്. വില്ലേജ് ഓഫീസർ വിചാരിച്ചാൽ തീരുമാനം എടുക്കാൻ കഴിയാത്തതാണ്. ഇതൊക്കെ ചുവപ്പ് നാടയിൽ കിടക്കാനായിരിക്കും വിധിയെ ന്നാണ് വില്ലേജ് ഓഫീസർമാർ തന്നെ പറയുന്നത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/170987/fate-is-to-lie-in-the-red-tapeeven-10-percent-of-the-complaints-received-in-the-navakerala-sadas-in-kasaragod-and-kannur-have-not-been-resolved)