---
title: "മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന് ശനിയാഴ്ച  തലശ്ശേരിയിൽ സ്വീകരണം ;  ഒരുക്കങ്ങൾ പൂർത്തിയായി"
english_title: "Reception for youth march organized by Muslim Youth League in Thalassery on Saturday;Preparations are complete"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/171022/reception-for-youth-march-organized-by-muslim-youth-league-in-thalassery-on-saturdaypreparations-are-complete"
published_at: "2023-12-21T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583e441c8a69_Untitled-3_copy.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന് ശനിയാഴ്ച  തലശ്ശേരിയിൽ സ്വീകരണം ;  ഒരുക്കങ്ങൾ പൂർത്തിയായി

> **Lead Summary:** **തലശ്ശേരി: **മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന് ശനിയാഴ്ച തലശ്ശേരിയിൽ സ്വീകരണം നൽകും. വിദ്വേഷത്തിനെതിരെ, ദുർഭരണ ത്തിനെതിരെ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാറിനെതിരെ സംഘടിപ്പി ക്കുന്ന യൂത്ത് മാർച്ച് രാവിലെ 9 ന് ചൊക്ലി പഞ്ചായത്തിലെ കാഞ്ഞിരത്തിൽ കീഴിൽ ഉമർ ഖാൻ സൗധ പരിസരത്ത് നിന്ന് ആരംഭിച്ച് വൈകീട്ട് 6 മണിക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സമാപിക്കും. ചൊക്ലിയിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്യും.

## Article Content

**തലശ്ശേരി: **മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന് ശനിയാഴ്ച തലശ്ശേരിയിൽ സ്വീകരണം നൽകും. വിദ്വേഷത്തിനെതിരെ, ദുർഭരണ ത്തിനെതിരെ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാറിനെതിരെ സംഘടിപ്പി ക്കുന്ന യൂത്ത് മാർച്ച് രാവിലെ 9 ന് ചൊക്ലി പഞ്ചായത്തിലെ കാഞ്ഞിരത്തിൽ കീഴിൽ ഉമർ ഖാൻ സൗധ പരിസരത്ത് നിന്ന് ആരംഭിച്ച് വൈകീട്ട് 6 മണിക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സമാപിക്കും. ചൊക്ലിയിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്യും.

മണ്ഡലം പ്രസിഡന്റ് ഏ.കെ. ആബൂട്ടിഹാജി, സെക്രട്ടറി ഷാനിദ് മേക്കുന്ന് എന്നിവർ സംസാരിക്കും. ജാഥ കടന്ന് വരുന്ന ചൊക്ലി ടൗൺ, പെരിങ്ങാടി , മാഹി പാലം , പുന്നോൽ, തലായി, സൈദാർ പള്ളി, മട്ടാമ്പ്രം എന്നിവിടങ്ങളിലൂടെയാണ് ജാഥ കടന്നു പോകുക.

തലശ്ശേരിയിൽ സമാപന പൊതുസമ്മേളനം പ്രത്യേകം സജ്ജമാക്കിയ ആഷിഖ് നഗറിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അൻവർ സാദത്ത് മുഖ്യ പ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ അഡ്വ. കെഎ ലത്തീഫ്, റഷീദ് തലായി, തഫ് ലിം മണിയാട്ട്, ,ഫൈസൽ പുനത്തിൽ, തഷ് രിഫ് ഉസ്സൻ മൊട്ട, ഷാജിർ പൊന്ന്യം, തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/171022/reception-for-youth-march-organized-by-muslim-youth-league-in-thalassery-on-saturdaypreparations-are-complete)