---
title: "തലശേരി  മാക്കൂട്ടത്ത് പുലിയെ കണ്ടെന്ന് ; ന്യൂമാഹി - തലശേരി പൊലീസും, നാട്ടുകാരും  പരിശോധന നടത്തി"
english_title: "That he saw a tiger in Talassery Makoot;New Mahi - Thalassery police and locals conducted inspection"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/171036/that-he-saw-a-tiger-in-talassery-makootnew-mahi-thalassery-police-and-locals-conducted-inspection"
published_at: "2023-12-21T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583ecd57aa5e_Untitled-4_copy.jpg"
keywords: []
---

# തലശേരി  മാക്കൂട്ടത്ത് പുലിയെ കണ്ടെന്ന് ; ന്യൂമാഹി - തലശേരി പൊലീസും, നാട്ടുകാരും  പരിശോധന നടത്തി

> **Lead Summary:** **തലശേരി: **തലശേരി തലായി മാക്കൂട്ടത്ത് പുലിയെ കണ്ടതായുള്ള വാർത്ത പ്രചരിച്ചത് ദേശവാസികളെ പരിഭ്രാന്തരാക്കി. വിവരമറിഞ്ഞ് ന്യൂമാഹി പോലീസും, തലശേരി പോലീസും പാഞ്ഞെത്തി പരിശോധന നടത്തി.

## Article Content

**തലശേരി: **തലശേരി തലായി മാക്കൂട്ടത്ത് പുലിയെ കണ്ടതായുള്ള വാർത്ത പ്രചരിച്ചത് ദേശവാസികളെ പരിഭ്രാന്തരാക്കി. വിവരമറിഞ്ഞ് ന്യൂമാഹി പോലീസും, തലശേരി പോലീസും പാഞ്ഞെത്തി പരിശോധന നടത്തി.

എന്നാൽ പുലിയിറങ്ങി നടന്നതായുള്ള കാൽപാടുകളോ, മറ്റ് തെളിവുകളോ കണ്ടെത്താനായില്ല. എങ്കിലും നാട്ടുകാരിൽ ഭയാശങ്കകൾ വിട്ടു മാറിയിട്ടില്ല. പ്രദേശം പോലീസ് നിരീ ക്ഷണത്തിലാണുള്ളത്.

ഇന്ന് പുലർച്ചെ 4 മണിയോടെ ജോലിക്ക് പോവുന്ന ഒരാൾ മാക്കൂട്ടം റെയിൽവെ പരിസരത്തെ ഇടവഴിയിലേക്ക് പുലിക്കുട്ടി ചാടിപ്പോവുന്നത് കണ്ടത്രെ. തൊട്ടപ്പുറം മാക്കൂട്ടം ബസ് സ്റ്റോപ്പിലുണ്ടായ മത്സ്യ ത്തൊഴിലാളിയോട് ഇയാൾ വിവരം പറഞ്ഞു. പുലിക്കുട്ടിയെ കണ്ടതായ സ്ഥലം കാട് പിടിച്ച പ്രദേശമാണ്. തൊട്ടടുത്ത് നിരവധി വീടുകളുമുണ്ട്. ഈ ഭാഗത്ത് സാമാന്യം വലിപ്പമുള്ള കാട്ടുപൂച്ചകളെ കാണാറുണ്ടത്രെ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/171036/that-he-saw-a-tiger-in-talassery-makootnew-mahi-thalassery-police-and-locals-conducted-inspection)