---
title: "അനുമതിയില്ലാതെ തലശേരിയിൽ പരസ്യബോർഡുകൾ സ്ഥാപിച്ചു ; മഞ്ഞോടിയിലെ ആയുർ വേദ മസാജിംഗ്  സ്ഥാപനത്തിന് 5000 രൂപ പിഴ"
english_title: "Billboards were erected in Thalassery without permission;5000 rupees fine for Ayurveda massaging establishment in Manjodi"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/171102/billboards-were-erected-in-thalassery-without-permission5000-rupees-fine-for-ayurveda-massaging-establishment-in-manjodi"
published_at: "2023-12-21T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65841cc4c68df_Untitled-1_copy.jpg"
keywords: []
---

# അനുമതിയില്ലാതെ തലശേരിയിൽ പരസ്യബോർഡുകൾ സ്ഥാപിച്ചു ; മഞ്ഞോടിയിലെ ആയുർ വേദ മസാജിംഗ്  സ്ഥാപനത്തിന് 5000 രൂപ പിഴ

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി നഗരസഭയുടെ അനുമതിയില്ലാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ അഴിച്ചുമാറ്റിച്ച് 5000 രൂപ പിഴ ഈടാക്കി. പൊതുസ്ഥലങ്ങളിൽ ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി തേടണമെന്നാണു ചട്ടം.

## Article Content

**തലശ്ശേരി: **തലശ്ശേരി നഗരസഭയുടെ അനുമതിയില്ലാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ അഴിച്ചുമാറ്റിച്ച് 5000 രൂപ പിഴ ഈടാക്കി. പൊതുസ്ഥലങ്ങളിൽ ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി തേടണമെന്നാണു ചട്ടം.

ഇത് ലംഘിച്ചതിനാണ് മഞ്ഞോടിയിൽ പ്രവർത്തിക്കുന്ന ആയുർ ആയുർവേദിക്ക് ബ്യൂട്ടി ക്ലിനിക്ക് എന്ന സ്ഥാപനത്തിന് പിഴയിട്ടത്. ബോർഡുകളുടെ വിസ്‌തീർണവും മറ്റും വ്യക്തമാക്കി സ്കെച്ച് നൽകുന്നത് ഉൾപ്പെടെ നടപടിക്രമമുണ്ട്. എന്നാൽ ഇതിന് വിപരീതമായി രമ എന്നവരുടെ ഉടമസ്ഥതയിൽ മഞ്ഞോടിക്ക്‌ സമീപം പ്രവർത്തിക്കുന്ന ആയുർ ആയുർവേദിക് ബ്യൂട്ടി ക്ലിനിക്, എന്ന സ്ഥാപനം മുൻകൂർ അനുമതി ഇല്ലാതെ നിരവധി ബോർഡുകളാണ് യൂണിസെക്സ് സ്പാ എന്ന പേരിൽ അർദ്ധനഗ്നനായ പുരുഷൻ കമിഴ്ന്നു കിടക്കുന്ന രീതിയിലും രണ്ടു സ്ത്രീകൾ പുരുഷന്റെ തല ഭാഗത്ത് നിന്നും കാൽ ഭാഗത്തുനിന്നും മസ്സേജ് ചെയ്യുന്നതിന്റെയും ചിത്രങ്ങൾ സഹിതം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചത്.

പരസ്യ ബോർഡുകൾ സ്ഥാപനത്തിന്റെ ആൾക്കാരെ കൊണ്ട് തന്നെ അഴിച്ചെടുപ്പിക്കുകയും 5000 രൂപ പിഴ അടപ്പിക്കുകയും മേലിൽ ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തു. ഗതാഗത തടസ്സം സൃഷ്ടിക്കുക, പൊതുജനശല്യം, പൊതുസ്ഥലത്ത് ജനങ്ങൾക്ക് അപകടം വരുത്തുന്ന നടപടികൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ പരസ്യം സ്ഥാപിക്കുന്നത് സംബന്ധിച്ച മുനിസിപ്പൽ നിയമത്തിലെ (1999) വ്യവസ്ഥപ്രകാരമാണ് പിഴ. നഗരസഭാ സെക്രട്ടറി സുരേഷ് കുമാറിന്റെ ആഭിമുഖ്യത്തിൽ റവന്യൂ ഇൻസ്പെക്ടർ ജീവാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ തുടങ്ങിയവർ പിഴ ഈടാക്കുന്നതിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/171102/billboards-were-erected-in-thalassery-without-permission5000-rupees-fine-for-ayurveda-massaging-establishment-in-manjodi)