---
title: "മട്ടന്നൂരിൽ മകനെ വെട്ടിയ പ്രതി പിതാവിനെ ഭീഷണിപ്പെടുത്തിയെന്ന്"
english_title: "The accused who cut his son in Mattanur threatened his father"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/171275/the-accused-who-cut-his-son-in-mattanur-threatened-his-father"
published_at: "2023-12-22T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585208828a46_download_(5).jpg"
keywords: []
---

# മട്ടന്നൂരിൽ മകനെ വെട്ടിയ പ്രതി പിതാവിനെ ഭീഷണിപ്പെടുത്തിയെന്ന്

> **Lead Summary:** **മട്ടന്നൂർ: ** യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പരിക്കേറ്റയാളുടെ പിതാവിനെ വഴിയിൽ തടഞ്ഞ് ഭീഷണിപ്പെടു ത്തിയതായി പരാതി. നടുവനാട് കോട്ടുറഞ്ഞാൽ ബാബു നിവാസിലെ വി.കെ വിജയനെ ഭീഷണിപ്പെടുത്തിയതിന് നാട്ടുകാ രനായ സതീശനെതിരെയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്.

## Article Content

**മട്ടന്നൂർ: ** യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പരിക്കേറ്റയാളുടെ പിതാവിനെ വഴിയിൽ തടഞ്ഞ് ഭീഷണിപ്പെടു ത്തിയതായി പരാതി. നടുവനാട് കോട്ടുറഞ്ഞാൽ ബാബു നിവാസിലെ വി.കെ വിജയനെ ഭീഷണിപ്പെടുത്തിയതിന് നാട്ടുകാ രനായ സതീശനെതിരെയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്.

രാവിലെ എട്ടരയോടെ ചാവശേരി ടൗണിൽ തടഞ്ഞുനിർത്തുകയും മകനെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടു ത്തുകയുമായിരുന്നത്രെ. വിജയൻ്റെ മകൻ ബാബുവിനെ സതീശൻ നേരത്തെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. പോലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്‌ത വിരോധമാണത്രെ പിതാവിനെ ഭീഷണിപ്പെടുത്താൻ കാരണമായത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/171275/the-accused-who-cut-his-son-in-mattanur-threatened-his-father)