---
title: "ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച കോൺഗ്രസ് നേതാവ് സി.രഘുനാഥ് ബിജെപിയിൽ ചേർന്നു."
english_title: "Congress leader C. Raghunath, who contested against the Dharmadam chief minister, joined the BJP."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/172007/congress-leader-c-raghunath-who-contested-against-the-dharmadam-chief-minister-joined-the-bjp"
published_at: "2023-12-25T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6588f790b999c_Untitled-1_copy.jpg"
keywords: []
---

# ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച കോൺഗ്രസ് നേതാവ് സി.രഘുനാഥ് ബിജെപിയിൽ ചേർന്നു.

> **Lead Summary:** **** ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് ദേശീയ പ്രസിഡണ്ട് ജെപി നദ്ദ അംഗത്വം നൽകി. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ, കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് രഘുനാഥ് അംഗത്വമെടുത്തത്.

## Article Content

**** ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് ദേശീയ പ്രസിഡണ്ട് ജെപി നദ്ദ അംഗത്വം നൽകി. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ, കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് രഘുനാഥ് അംഗത്വമെടുത്തത്.

അഞ്ചു പതിറ്റാണ്ടുകാലത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് സംഘ പരിവാർ പാളയത്തിലേക്ക് രഘുനാഥ് എത്തുന്നത്. എ.പി.അബ്ദുള്ളക്കുട്ടിക്ക് ശേഷം കണ്ണൂരിൽ നിന്നും മറ്റൊരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/172007/congress-leader-c-raghunath-who-contested-against-the-dharmadam-chief-minister-joined-the-bjp)