---
title: "ക്രിസ്മസ് വലിയ അനുഭവങ്ങളും മാറ്റങ്ങളും ഉണ്ടാക്കുമെന്ന്  ബിഷപ്പ് ഡോ.വർഗ്ഗീസ് ചക്കാലക്കൽ"
english_title: "Bishop Dr. Varghese Chakalakkal said that Christmas will bring great experiences and changes"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/172151/bishop-dr-varghese-chakalakkal-said-that-christmas-will-bring-great-experiences-and-changes"
published_at: "2023-12-25T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658983a651f01_Untitled-6_copy.jpg"
keywords: []
---

# ക്രിസ്മസ് വലിയ അനുഭവങ്ങളും മാറ്റങ്ങളും ഉണ്ടാക്കുമെന്ന്  ബിഷപ്പ് ഡോ.വർഗ്ഗീസ് ചക്കാലക്കൽ

> **Lead Summary:** ** ** ദൈവം മനുഷ്യരിലേക്ക് കടന്നു വരുന്നതാണ് ക്രിസ്മസ്. ആ ക്രിസ്മസ് നമ്മുടെയൊക്കെ ജീവിതത്തിൽ വലിയ അനുഭവങ്ങളും മാറ്റങ്ങളും ഉണ്ടാക്കട്ടെയെന്ന് കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ.വർഗ്ഗീസ് ചക്കാലക്കൽ പറഞ്ഞു.

## Article Content

** ** ദൈവം മനുഷ്യരിലേക്ക് കടന്നു വരുന്നതാണ് ക്രിസ്മസ്. ആ ക്രിസ്മസ് നമ്മുടെയൊക്കെ ജീവിതത്തിൽ വലിയ അനുഭവങ്ങളും മാറ്റങ്ങളും ഉണ്ടാക്കട്ടെയെന്ന് കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ.വർഗ്ഗീസ് ചക്കാലക്കൽ പറഞ്ഞു.

മാഹി സെയ്ൻ്റ് തെരേസാ ബസിലിക്ക ദേവാലയത്തിൽ എത്തിയ ബിഷപ്പ് ക്രിസ്മസ് സന്ദേശം നൽകുകയായിരുന്നു. എല്ലാവരുടെ ഹൃദയങ്ങളിലും ഉണ്ണി പിറക്കട്ടെയെന്നും അങ്ങിനെയൊരു ക്രിസ്മസ് സംസ്കാരം ഉണ്ടാവട്ടെയെന്നും ബിഷപ്പ് ആശംസിച്ചു. ബത് ലഹേം ദൈവം ചെറുതായ, കുനിഞ്ഞ സ്ഥലമാണ്.

നമ്മളും മറ്റുള്ളവരുടെ മുമ്പിൽ കുനിയുമ്പോൾ എളിമപ്പെടുമ്പോൾ പുതിയ സ്നേഹ സംസ്കാരത്തിൻ നമുക്ക് ജീവിക്കാൻ കഴിയും. ബിഷപ്പ് സന്ദേശത്തിൽ പറഞ്ഞു. ശാന്തിയും സമാധാനവും ആനന്ദവും ലഭിക്കുന്ന കൂട്ടായ്മയുടെയും പങ്ക് വെക്കലിൻ്റെയും ജീവിതം നമുക്ക് നയിക്കാൻ കഴിയട്ടെയെന്നും ബിഷപ്പ് ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/172151/bishop-dr-varghese-chakalakkal-said-that-christmas-will-bring-great-experiences-and-changes)