---
title: "ധർമ്മടം മണ്ഡലത്തിൽ മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ ; 3 പഞ്ചായത്തുകളിലായി വിതരണം ചെയ്തത് 7.44 കോടി"
english_title: "Chief Minister Pinarayi Vijayan distributed micro credit loans in Dharmadam constituency;7.44 crore distributed in 3 panchayats"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/172384/chief-minister-pinarayi-vijayan-distributed-micro-credit-loans-in-dharmadam-constituency744-crore-distributed-in-3-panchayats"
published_at: "2023-12-26T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ab69984be8_Untitled-4_copy.jpg"
keywords: []
---

# ധർമ്മടം മണ്ഡലത്തിൽ മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ ; 3 പഞ്ചായത്തുകളിലായി വിതരണം ചെയ്തത് 7.44 കോടി

> **Lead Summary:** **ധർമ്മടം: **കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ (ബി സി ഡി സി) ന്റെ ധർമ്മടം മണ്ഡലത്തിലെ മൈക്രോ ക്രെഡിറ്റ് വായ്പ്പ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പിണറായി പഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ. പ്രസാദ് അധ്യക്ഷനായി. എം.പി. ഡോ.വി. ശിവദാസൻ മുഖ്യാതിഥിയായി. കോർപ്പറേഷൻ എം.ഡി. എം. അഞ്ജന. ഐ.എ.എസ് റിപ്പോർട്ട് അവതരിപ്പിച്ചു.

## Article Content

**ധർമ്മടം: **കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ (ബി സി ഡി സി) ന്റെ ധർമ്മടം മണ്ഡലത്തിലെ മൈക്രോ ക്രെഡിറ്റ് വായ്പ്പ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പിണറായി പഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ. പ്രസാദ് അധ്യക്ഷനായി. എം.പി. ഡോ.വി. ശിവദാസൻ മുഖ്യാതിഥിയായി. കോർപ്പറേഷൻ എം.ഡി. എം. അഞ്ജന. ഐ.എ.എസ് റിപ്പോർട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, ധർമ്മടം പഞ്ചായത്ത് പ്രസിസൻ്റ് എൻ.കെ രവി, മണിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. അഷറഫ് മാസ്റ്റർ, കോർപ്പറേഷൻ ഡയറക്ടർ വി.പി കുഞ്ഞികൃഷ്ണൻ, ജില്ലാ മിഷൻ കോർഡിനേറ്റർ എം. ഡോ.സുർജിത്ത്. തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം സജിത, വാർഡ് അംഗം എ.ദീപ്തി, പി. ബാലൻ തുടങ്ങിയവർ സന്നിഹിതരായി. പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. രാജീവൻ സ്വാഗതവും, കണ്ണൂർ മാനേജർ എം.കെ നർമ്മദ നന്ദിയും പറഞ്ഞു. കോർപ്പറേഷന്റെ ഉപജില്ലാ മാനേജർ അനിറ്റ് ജോസ് വിവിധ വായ്പാ പദ്ധതികൾ വിശദീകരിച്ചു.

മൂന്ന് പഞ്ചായത്തുകളിലായി 7 കോടി രൂപയുടെ വായ്പ വിതരണമാണ് നടത്തിയത്. കുടുംബശ്രീയിലുള്ള 859 സംരംഭകർക്ക് 5.447 കോടി രൂപയും കണ്ണൂർ,തലശ്ശേരി ഓഫീസ് പരിധിയിൽപ്പെട്ട വ്യക്തിഗത ഗുണഭോക്താക്കൾക്ക് 2 കോടി രൂപയും വിതരണം ചെയ്തു.

നാളിതുവരെ 6300 കോടി രൂപയുടെ വായ്പ സഹായം കേരളം സമൂഹത്തിൽ അർഹതപ്പെട്ട 7,72,000 കുടുംബങ്ങൾക്കായി വിതരണം ചെയ്തുകഴിഞ്ഞു. പിന്നോക്ക വിഭാഗങ്ങളുടെയും മതന്യൂനപക്ഷത്തിൻറെയും സാമ്പത്തിക സാമൂഹ്യ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി വളരെ കുറഞ്ഞ പലിശയിൽ മൈക്രോ ക്രെഡിറ്റ് വായ്പകളും വിദ്യാഭ്യാസ, ഭവന നിർമ്മാണം, വിവാഹം, വാഹനം, സ്വയം തൊഴിൽ തുടങ്ങിയവയ്ക്കുള്ള വായ്പകളും കോർപ്പറേഷൻ സംസ്ഥാനത്താകെ വിതരണം ചെയ്തു വരികയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/172384/chief-minister-pinarayi-vijayan-distributed-micro-credit-loans-in-dharmadam-constituency744-crore-distributed-in-3-panchayats)