---
title: "യൂട്യൂബിൽ 2 കോടി സബ്സ്ക്രൈബേഴ്സ് ; ലോക നേതാക്കളെ ബഹുദൂരം  പിന്നിലാക്കി   ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി..!"
english_title: "2 crore subscribers on YouTube;Indian Prime Minister Narendra Modi has left the world leaders far behind..!"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/172524/2-crore-subscribers-on-youtubeindian-prime-minister-narendra-modi-has-left-the-world-leaders-far-behind"
published_at: "2023-12-27T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bac7849c51_Untitled-2_copy.jpg"
keywords: []
---

# യൂട്യൂബിൽ 2 കോടി സബ്സ്ക്രൈബേഴ്സ് ; ലോക നേതാക്കളെ ബഹുദൂരം  പിന്നിലാക്കി   ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി..!

> **Lead Summary:** **** യൂട്യൂബ് ചാനലിന് 2 കോടി സബ്സ് ക്രൈബേഴ്‌സുള്ള ആദ്യ ലോക നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കളുടെ യൂട്യൂബ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് മോദി ചാനൽ കുതിക്കുന്നത്. യൂ ട്യൂബ് വിഡിയോകളുടെ കാഴ്ചക്കാരുടെ എണ്ണത്തിലും മുൻപന്തിയിലാണ് പ്രധാനമന്ത്രി.

## Article Content

**** യൂട്യൂബ് ചാനലിന് 2 കോടി സബ്സ് ക്രൈബേഴ്‌സുള്ള ആദ്യ ലോക നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കളുടെ യൂട്യൂബ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് മോദി ചാനൽ കുതിക്കുന്നത്. യൂ ട്യൂബ് വിഡിയോകളുടെ കാഴ്ചക്കാരുടെ എണ്ണത്തിലും മുൻപന്തിയിലാണ് പ്രധാനമന്ത്രി.

ഇതിന് പിന്നാലെയാണ് 2 കോടി സബ്സ്ക്രൈബേഴ്സ് എന്ന നേട്ടവും നരേന്ദ്ര മോദി സ്വന്തമാക്കിയിരിക്കുന്നത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. 4.5 ബില്യൺ (450 കോടി) വിഡിയോ കാഴ്ച്ചക്കാരും ഇതുവരെ മോദി ചാനലിലുണ്ട്. അങ്ങനെ നേട്ടങ്ങളുടെ നീണ്ട നിര തന്നെയുണ്ട് മോദി ചാനലിന്.

ഇന്ത്യക്കാർ മാത്രമല്ല, പല രാജ്യങ്ങളിലുള്ളവരും സബ്‌സ്ക്രൈബേഴ്‌സ് ചെയ്യുന്നുണ്ട് , വിഡിയോ കാഴ്ച‌കൾ, പോസ്റ്റ് ചെയ്യുന്ന വിഡിയോകളുടെ ഗുണനിലവാരം എന്നീ കാര്യത്തിലെല്ലാം ഇന്ത്യൻ പ്രധാനമന്ത്രി തന്നെയാണ് യൂട്യൂബിൽ മുന്നിൽ. ലോക രാജ്യങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാവരും സോഷ്യൽ മീഡിയയിൽ കാര്യമായ ഇടപെടൽ നടത്തുന്നവരാണ്.

ആഗോള തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റുള്ളവരെക്കാൾ ബഹുദൂരം മുന്നിലാണ്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ വമ്പൻ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലെല്ലാം ഇന്ത്യൻ ജൈത്രയാത്രയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/172524/2-crore-subscribers-on-youtubeindian-prime-minister-narendra-modi-has-left-the-world-leaders-far-behind)