---
title: "തലശേരി നഗര മധ്യത്തിൽ നിർത്തിയിട്ട കാറിൽ നിന്നും ഡോക്ടറുടെ  പണമടങ്ങിയ സ്വൂട്ട്കെയ്സ് കവർന്നു ; മോഷ്ടാവിൻ്റെ ദൃശ്യം സി സി ടിവിയിൽ"
english_title: "A doctor's suitcase containing money was stolen from a car parked in the center of Thalassery;CCTV footage of the thief"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/172949/a-doctors-suitcase-containing-money-was-stolen-from-a-car-parked-in-the-center-of-thalasserycctv-footage-of-the-thief"
published_at: "2023-12-28T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d6a8111aba_Untitled-4_copy.jpg"
keywords: []
---

# തലശേരി നഗര മധ്യത്തിൽ നിർത്തിയിട്ട കാറിൽ നിന്നും ഡോക്ടറുടെ  പണമടങ്ങിയ സ്വൂട്ട്കെയ്സ് കവർന്നു ; മോഷ്ടാവിൻ്റെ ദൃശ്യം സി സി ടിവിയിൽ

> **Lead Summary:** **തലശേരി:** തലശേരി ജനറൽ ആശുപത്രി സൂപ്രണ്ട് വി.കെ രാജീവൻ്റെ കാറിൽ നിന്നാണ് സ്യൂട്ട്കെയ്സ് കവർന്നത്. തലശേരി പൊലീസിൽ പരാതി നൽകി. ഉച്ചക്ക് 1.45 നാണ് തലശേരി ആശുപത്രി സൂപ്രണ്ട് വി.കെ രാജീവൻ KL 58 R 6465 എന്ന ജാസ്സ് കാർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം നിർത്തിയിട്ടത്.

## Article Content

**തലശേരി:** തലശേരി ജനറൽ ആശുപത്രി സൂപ്രണ്ട് വി.കെ രാജീവൻ്റെ കാറിൽ നിന്നാണ് സ്യൂട്ട്കെയ്സ് കവർന്നത്. തലശേരി പൊലീസിൽ പരാതി നൽകി. ഉച്ചക്ക് 1.45 നാണ് തലശേരി ആശുപത്രി സൂപ്രണ്ട് വി.കെ രാജീവൻ KL 58 R 6465 എന്ന ജാസ്സ് കാർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം നിർത്തിയിട്ടത്.

തിരിച്ചു വരുമ്പോഴേക്കും കാറിൻ്റെ പിൻസീറ്റിൽ വച്ചിരുന്ന സ്യൂട്ട്കെയ്സ് മോഷണം പോയിരുന്നു. മോഷണം പോയ സ്യൂട്ട്കെയ്സ് ചോനാടത്ത് ഉപേക്ഷിച്ച നിലയിൽ രാത്രിയോടെ കണ്ടെത്തി. റോഡരികിൽ നിന്നും ലഭിച്ച സ്യൂട്ട്കെയ്സ് ഓട്ടോ ഡ്രൈവർമാർക്ക് ലഭിക്കുകയും, തലശേരി പൊലീസിന് കൈമാറുകയായിരുന്നു.

രേഖകളുൾപ്പടെ തിരികെ ലഭിച്ചെങ്കിലും സ്യൂട്ട്കെയ്സിലുണ്ടായിരുന്ന 15,000 ത്തോളം രൂപ കവർന്നിരുന്നു. മോഷണം നടത്തിയ യുവാവിൻ്റെ ദൃശ്യം ഓഡിറ്റോറിയത്തിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തലശ്ശേരി പോലീസ് സ്റ്റേഷനിൽ അറിയിക്ക

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/172949/a-doctors-suitcase-containing-money-was-stolen-from-a-car-parked-in-the-center-of-thalasserycctv-footage-of-the-thief)