---
title: "തലശേരിയിൽ  ക്രിസ്തുമസ് ആഘോഷത്തിനിടയിൽ യുവാവിനെ തടഞ്ഞു നിർത്തി വധിക്കാൻ ശ്രമിച്ച കേസ് ;  മൂന്നുപേർ  അറസ്റ്റിൽ"
english_title: "A case where a young man was stopped and tried to be killed during the Christmas celebration in Thalassery;Three people were arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/172978/a-case-where-a-young-man-was-stopped-and-tried-to-be-killed-during-the-christmas-celebration-in-thalasserythree-people-were-arrested"
published_at: "2023-12-28T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d8513c8627_Untitled-5_copy.jpg"
keywords: []
---

# തലശേരിയിൽ  ക്രിസ്തുമസ് ആഘോഷത്തിനിടയിൽ യുവാവിനെ തടഞ്ഞു നിർത്തി വധിക്കാൻ ശ്രമിച്ച കേസ് ;  മൂന്നുപേർ  അറസ്റ്റിൽ

> **Lead Summary:** **തലശേരി: **ചാലിൽ പിലാക്കൂൽ തോടുമ്മത്ത് ഹൗസിൽ മുഹമ്മദ് അഫ്നാസ് , അയ്യപ്പൻകിണർ കളരിവളപ്പിൽ ഹൗസിൽ അതുൽ , മട്ടാമ്പ്രം തിരുവങ്ങാട് മക്കിന്റെ പുരയിൽ എം.പി.അഷ്റഫ് എന്നിവരാണ് പിടിയിലായത്. തിരുവങ്ങാട് ചാലിൽ സെന്റ് പീറ്റേർസ് ചർച്ചിൽ ക്രിസ്തുമസ് ആഘോഷം നടക്കവെ പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം. ചാലിൽ സ്വദേശി റിക്സണെ പത്തംഗസംഘം തടഞ്ഞുനിർത്തി മർദിക്കുകയും മാരകായുധം കൊണ്ട് അക്രമിച്ച് തലക്കും നെറ്റിക്കും പരി ക്കേൽപ്പിക്കുകയുമായിരുന്നു. പോലീസ് കേസെടുത്തതോടെ ഒളിവിൽ പോയ പ്രതികളിൽ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

**തലശേരി: **ചാലിൽ പിലാക്കൂൽ തോടുമ്മത്ത് ഹൗസിൽ മുഹമ്മദ് അഫ്നാസ് , അയ്യപ്പൻകിണർ കളരിവളപ്പിൽ ഹൗസിൽ അതുൽ , മട്ടാമ്പ്രം തിരുവങ്ങാട് മക്കിന്റെ പുരയിൽ എം.പി.അഷ്റഫ് എന്നിവരാണ് പിടിയിലായത്. തിരുവങ്ങാട് ചാലിൽ സെന്റ് പീറ്റേർസ് ചർച്ചിൽ ക്രിസ്തുമസ് ആഘോഷം നടക്കവെ പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം. ചാലിൽ സ്വദേശി റിക്സണെ പത്തംഗസംഘം തടഞ്ഞുനിർത്തി മർദിക്കുകയും മാരകായുധം കൊണ്ട് അക്രമിച്ച് തലക്കും നെറ്റിക്കും പരി ക്കേൽപ്പിക്കുകയുമായിരുന്നു. പോലീസ് കേസെടുത്തതോടെ ഒളിവിൽ പോയ പ്രതികളിൽ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/172978/a-case-where-a-young-man-was-stopped-and-tried-to-be-killed-during-the-christmas-celebration-in-thalasserythree-people-were-arrested)