---
title: "ബി.ഇ.എം.പി ഹയർ സെക്കൻ്ററി  സ്കൂൾ പൂർവ്വ വിദ്യാർത്ഥി മഹാ കുടുംബ സംഗമത്തിന് തലശേരിയിൽ  പ്രൗഡ ഗംഭീര തുടക്കം"
english_title: "BEMP Higher Secondary School Alumni Maha Kudumba Sangam kicks off with grand opening at Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/173061/bemp-higher-secondary-school-alumni-maha-kudumba-sangam-kicks-off-with-grand-opening-at-thalassery"
published_at: "2023-12-29T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e485e453c3_Untitled-1_copy.jpg"
keywords: []
---

# ബി.ഇ.എം.പി ഹയർ സെക്കൻ്ററി  സ്കൂൾ പൂർവ്വ വിദ്യാർത്ഥി മഹാ കുടുംബ സംഗമത്തിന് തലശേരിയിൽ  പ്രൗഡ ഗംഭീര തുടക്കം

> **Lead Summary:** **തലശേരി: ** ബി.ഇ.എം.പി ഹയർ സേക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്‌മയായ ബി.ഇ.എം പി. സ്കൂൾ അലൂമ്നി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നാളിതുവരെ സ്കൂളിൽ പഠിച്ച മുഴുവൻ പൂർവ്വ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് ഡിസംബർ 28,29,30, തിയ്യതികളിലായി ബി.ഇ.എം.പി.സ്കൂൾ അങ്കണത്തിൽ സംഘടിപ്പിക്കുന്ന മഹാകുടുംബ സംഗമത്തിന് പ്രൗഡ ഗംഭീര തുടക്കം. ആർട്ട് ഡയറക്ട‌റും പൂർവ്വ വിദ്യാർത്ഥിയും ദേശീയ അവാർഡ് ജേതാവുമായ സന്തോഷ് രാമൻ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**തലശേരി: ** ബി.ഇ.എം.പി ഹയർ സേക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്‌മയായ ബി.ഇ.എം പി. സ്കൂൾ അലൂമ്നി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നാളിതുവരെ സ്കൂളിൽ പഠിച്ച മുഴുവൻ പൂർവ്വ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് ഡിസംബർ 28,29,30, തിയ്യതികളിലായി ബി.ഇ.എം.പി.സ്കൂൾ അങ്കണത്തിൽ സംഘടിപ്പിക്കുന്ന മഹാകുടുംബ സംഗമത്തിന് പ്രൗഡ ഗംഭീര തുടക്കം. ആർട്ട് ഡയറക്ട‌റും പൂർവ്വ വിദ്യാർത്ഥിയും ദേശീയ അവാർഡ് ജേതാവുമായ സന്തോഷ് രാമൻ ഉദ്ഘാടനം നിർവ്വഹിച്ചു.

അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് അഡ്വ. കെ എ ലത്തീഫ് അധ്യക്ഷത വഹിച്ചു. റവ.ഫാദർ ജി എസ് ഫ്രാൻസിസ് അനുഗ്രഹ ഭാഷണം നടത്തി. ചരിത്ര നിരൂപകൻ പ്രൊഫ. ഇ ഇസ്മായിൽ മുഖ്യാതിഥിയായി. വി കെ ഹാഷിം, വാർഡ് അംഗം ഫൈസൽ പുനത്തിൽ, പി വൽസലൻ മാസ്റ്റർ, കെ വി ഗോകുൽദാസ്, പി പ്രസീൽ കുമാർ, വി ബി ഇസ്ഹാക്ക്, എൻ വി ഷാനവാസ്, പി.എം അഷ്റഫ്, നൗഫൽ കോറോത്ത്, പി ഒ മുഹമ്മദ് റാഫി ഹാജി, അഡ്വ. സി ഒ ടി ഫുആദ്, തുടങ്ങിയവർ സംബന്ധിച്ചു.

തുടർന്ന് ബി.ഇ.എം.പി. ഹൈസ്കൂളിലെയും, ഹയർസെക്കണ്ടറിയിലെയും കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.  29 ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന ഫുഡ് ഫെസ്റ്റിവലും, മൈലാഞ്ചിയിടൽ മത്സരവും പൂർവ്വ വിദ്യാർത്ഥികളുടെ കലാ പരിപാടികളും തലശ്ശേരി സരസഭാ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ ഉദ്ഘാടനം ചെയ്യും.

30 ന് രാവിലെ 9 മണി മുതൽ നടക്കുന്ന വൈവിധ്യമാർന്ന വിവിധ പരിപാടികൾക്ക് ശേഷം സമാപന സമ്മേളനം വൈകുന്നേരം 4.30ന് പൂർവ്വ വിദ്യാർത്ഥികൂടിയായ കേരളാ നിയമസഭാ സ്പീക്കർ അഡ്വ: എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.വിവിധ മേഖലകളിലായി സ്‌കൂളിൻ്റെ യശസ്സുയർത്തിയ വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/173061/bemp-higher-secondary-school-alumni-maha-kudumba-sangam-kicks-off-with-grand-opening-at-thalassery)