---
title: "രാമചന്ദ്രൻ കടന്നപ്പള്ളിയും,  കെ.ബി ​ഗണേഷ്കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു "
english_title: "Ramachandran Kadanapalli and KB Ganeshkumar were sworn in as ministers"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/173211/ramachandran-kadanapalli-and-kb-ganeshkumar-were-sworn-in-as-ministers"
published_at: "2023-12-29T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658eae381a71e_Untitled-9_copy.jpg"
keywords: []
---

# രാമചന്ദ്രൻ കടന്നപ്പള്ളിയും,  കെ.ബി ​ഗണേഷ്കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു 

> **Lead Summary:** രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുനസംഘടനയുടെ ഭാ​ഗമായി പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ​ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്തു.

## Article Content

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുനസംഘടനയുടെ ഭാ​ഗമായി പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ​ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്തു.

സഗൗരവ പ്രതിജ്ഞയെടുത്ത് രാമചന്ദ്രൻ കടന്നപ്പള്ളി ചുമതലയേറ്റെടുത്തപ്പോൾ ദൈവനാമത്തിലായിരുന്നു കെ ബി ​ഗണേഷ്കുമാർ സത്യപ്രതിജ്ഞ ചെയ്തത്. ​​ ഗണേഷ് കുമാറിന് ​ഗതാ​ഗത വകുപ്പായിരിക്കും നൽകുക. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് നൽകുമെന്നുമാണ് ഇതുവരെയുള്ള വിവരം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/173211/ramachandran-kadanapalli-and-kb-ganeshkumar-were-sworn-in-as-ministers)