---
title: "തലശേരിയിൽ അപകടത്തിൽ പരിക്കേറ്റ് റോഡരികിൽ കിടന്നയാൾക്ക് രക്ഷകയായി  ഇന്ദിരാഗാന്ധി ആശുപത്രി ജീവനക്കാരിയുടെ ഇടപെടൽ ;  ഷാനിബക്ക് അഭിനന്ദന പ്രവാഹം."
english_title: "The intervention of the Indira Gandhi Hospital employee as a rescuer for the person injured in an accident in Thalassery;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/173460/the-intervention-of-the-indira-gandhi-hospital-employee-as-a-rescuer-for-the-person-injured-in-an-accident-in-thalassery"
published_at: "2023-12-30T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659008ec2550d_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ അപകടത്തിൽ പരിക്കേറ്റ് റോഡരികിൽ കിടന്നയാൾക്ക് രക്ഷകയായി  ഇന്ദിരാഗാന്ധി ആശുപത്രി ജീവനക്കാരിയുടെ ഇടപെടൽ ;  ഷാനിബക്ക് അഭിനന്ദന പ്രവാഹം.

> **Lead Summary:** ത***ലശ്ശേരി: *** അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചോര വാർന്ന് റോഡിൽ അവശനിലയിൽ കിടന്നയാൾക്ക് ആശുപത്രി ജീവനക്കാരി രക്ഷകയായി. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ജീവനക്കാരി ഷാനിബയാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റയാൾക്ക് രക്ഷകയായത്.

## Article Content

ത***ലശ്ശേരി: *** അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചോര വാർന്ന് റോഡിൽ അവശനിലയിൽ കിടന്നയാൾക്ക് ആശുപത്രി ജീവനക്കാരി രക്ഷകയായി. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ജീവനക്കാരി ഷാനിബയാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റയാൾക്ക് രക്ഷകയായത്.

ഉച്ചയ്ക്ക് തലശ്ശേരി മലബാർ കാൻസർ സെന്ററിന് സമീപമാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് രക്തം വാർന്ന നിലയിൽ കിടക്കുകയായിരുന്ന കോടിയേരി നജ്മ മൻസിൽ അബ്ദുൽ ഖാദർ എന്നയാളെ ആശുപത്രിയിലേക്ക് ബസിൽ വരികയായിരുന്ന ഷാനിബ കണ്ടത്. അപകടം കണ്ട് ബസ്സിൽനിന്ന് ഇറങ്ങുകയായിരുന്നു.

പകച്ചുനിൽക്കുന്ന ആൾക്കൂട്ടത്തിനിടയിൽ ചോരയൊലിപ്പിച്ച് അവശതയിൽ നിൽക്കുകയായിരുന്ന അബ്ദുൽ ഖാദറിനെ പ്രഥമ ശുശ്രൂഷ നൽകി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിക്കുകയും രക്ഷിക്കുകയുമായിരുന്നു ഷാനിബ. മാതൃകാപരമായ പ്രവർത്തനം നടത്തിയ ഷാനിബയെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആദരിച്ചു. പ്രസിഡണ്ട് കെ പി സാജു ഉപകാരം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/173460/the-intervention-of-the-indira-gandhi-hospital-employee-as-a-rescuer-for-the-person-injured-in-an-accident-in-thalassery)