---
title: "തലശ്ശേരി ബി ഇ എം പി സ്കൂളിന്റെ അഭിവൃദ്ധിക്ക് കൂട്ടുത്തരവാദിത്വം അനിവാര്യമെന്ന് സ്പീക്കർ അഡ്വ. എഎൻ ഷംസീർ ; ബി.ഇ.എം.പി അലൂമ്നി അസോസിയേഷൻ മഹാ കുടുംബ സംഗമം സമാപിച്ചു."
english_title: "Speaker Adv. AN Shamseer;BEMP Alumni Association concluded Maha Kudumba Sangam."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/173511/speaker-adv-an-shamseerbemp-alumni-association-concluded-maha-kudumba-sangam"
published_at: "2023-12-30T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6590495e02cef_Untitled-3_copy.jpg"
keywords: []
---

# തലശ്ശേരി ബി ഇ എം പി സ്കൂളിന്റെ അഭിവൃദ്ധിക്ക് കൂട്ടുത്തരവാദിത്വം അനിവാര്യമെന്ന് സ്പീക്കർ അഡ്വ. എഎൻ ഷംസീർ ; ബി.ഇ.എം.പി അലൂമ്നി അസോസിയേഷൻ മഹാ കുടുംബ സംഗമം സമാപിച്ചു.

> **Lead Summary:** **തലശ്ശേരി: ** പൈതൃക നഗരിയിലെ പുരാതനമായ ബി.ഇ.എം.പി സ്കൂൾ നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ. ബി ഇ എം പി സ്കൂൾ അലൂമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച മഹാ കുടുംബ സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പൂർവ്വ വിദ്യാർത്ഥി കൂടിയായ ഷംസീർ. വിദ്യാലയത്തിന്റെ അഭിവൃദ്ധിക്കായി എല്ലാവരുടെയും കൂട്ടുത്തരവാദിത്വം അത്യന്തരാപേക്ഷിതമാണ്. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ബി ഇ എം പി അലൂമ്നി അസോസിയേഷന്റെ പ്രവർത്തനങ്ങൾ അതിന് ഊർജ്ജം പകരുമെന്ന് പ്രതീക്ഷയുണ്ടെന്നും സ്പീക്കർ പറഞ്ഞു.

## Article Content

**തലശ്ശേരി: ** പൈതൃക നഗരിയിലെ പുരാതനമായ ബി.ഇ.എം.പി സ്കൂൾ നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ. ബി ഇ എം പി സ്കൂൾ അലൂമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച മഹാ കുടുംബ സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പൂർവ്വ വിദ്യാർത്ഥി കൂടിയായ ഷംസീർ. വിദ്യാലയത്തിന്റെ അഭിവൃദ്ധിക്കായി എല്ലാവരുടെയും കൂട്ടുത്തരവാദിത്വം അത്യന്തരാപേക്ഷിതമാണ്. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ബി ഇ എം പി അലൂമ്നി അസോസിയേഷന്റെ പ്രവർത്തനങ്ങൾ അതിന് ഊർജ്ജം പകരുമെന്ന് പ്രതീക്ഷയുണ്ടെന്നും സ്പീക്കർ പറഞ്ഞു.

ബി ഇ എം പി സ്കൂളിൽ പഠിച്ചതിൽ അഭിമാനമുണ്ടെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. അലൂമ്നി അസോസിയേഷൻ പ്രസിഡണ്ട് കെ വി ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി പ്രസീൽ കുമാർ സ്വാഗതം പറഞ്ഞു. ഓൾ സി എസ് ഐ സ്കൂൾസ് കോർപ്പറേറ്റ് മാനേജർ റവ. സുനിൽ പുതിയാട്ടിൽ അനുഗ്രഹ ഭാഷണം നടത്തി.

ബി ഇ എം പി സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ സന്നദ്ധമാണെന്ന് സ്കൂൾ മാനേജർ റവ. സുനിൽ പുതിയാട്ടിൽ ഉറപ്പ് നൽകി. രക്ഷാധികാരിയും സ്കൂൾ പ്രിൻസിപ്പാളുമായ ഷാജി അരുൺ കുമാർ, സ്കൂൾ പ്രധാനാധ്യാപികയും, അസോസിയേഷൻ ട്രഷററുമായ ദീപ ലില്ലി സ്റ്റാൻലി എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിലായി സ്കൂളിന്റെ യശസ്സുയർത്തിയ നൂറാം പിറന്നാൾ ആഘോഷിക്കുന്ന ഗുരുശ്രേഷ്ഠൻ കെ സുകുമാരൻ മാസ്റ്റർ, ചന്ദ്രയാൻ ദൗത്യ സംഘത്തിലെ യുവ ശാസ്ത്രജ്ഞൻ ഷാജഹാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/173511/speaker-adv-an-shamseerbemp-alumni-association-concluded-maha-kudumba-sangam)