---
title: "തലശ്ശേരി ഹെറിറ്റേജ് റൺ  സീസൺ 3 നാളെ ; ഇത്തവണ പങ്കെടുക്കാൻ ലോകോത്തര താരങ്ങളും..!"
english_title: "Thalassery Heritage Run Season 3 Tomorrow ;World class stars to participate this time..!"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/173514/thalassery-heritage-run-season-3-tomorrow-world-class-stars-to-participate-this-time"
published_at: "2023-12-30T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65904af77fb6e_Untitled-4_copy.jpg"
keywords: []
---

# തലശ്ശേരി ഹെറിറ്റേജ് റൺ  സീസൺ 3 നാളെ ; ഇത്തവണ പങ്കെടുക്കാൻ ലോകോത്തര താരങ്ങളും..!

> **Lead Summary:** **തലശ്ശേരി:** പൈതൃക നഗരിയായ തലശ്ശേരിയിലെ പ്രധാന ചരിത്രസ്‌മാരകങ്ങളും, ടൂറിസം കേന്ദ്രങ്ങളും ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വർഷാവർഷം നടന്നുവരുന്ന ഹെറിറ്റേജ് റൺ നാളെ രാവിലെ 6 മണിക്ക് വി.ആർ.കൃഷ്ണ യ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫ്ളാഗ് ഓഫ് ചെയ്യും. ഹെറിറ്റേജ് റൺ സീസൺ 3ൻ്റെ ഭാഗമായി വലിയ മുന്നൊരുക്കങ്ങളാണ് സംഘാടക സമിതി നടത്തിവന്നത്.

## Article Content

**തലശ്ശേരി:** പൈതൃക നഗരിയായ തലശ്ശേരിയിലെ പ്രധാന ചരിത്രസ്‌മാരകങ്ങളും, ടൂറിസം കേന്ദ്രങ്ങളും ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വർഷാവർഷം നടന്നുവരുന്ന ഹെറിറ്റേജ് റൺ നാളെ രാവിലെ 6 മണിക്ക് വി.ആർ.കൃഷ്ണ യ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫ്ളാഗ് ഓഫ് ചെയ്യും. ഹെറിറ്റേജ് റൺ സീസൺ 3ൻ്റെ ഭാഗമായി വലിയ മുന്നൊരുക്കങ്ങളാണ് സംഘാടക സമിതി നടത്തിവന്നത്.

10 കി.മീ.ദൈർഘ്യമുള്ള സീസൺ 3 റണ്ണിൽ 1500 ഓളം പേർ അണിനിരക്കും. സീസൺ 1ൽ കേരളത്തിലുളളവർ മാത്രമാണ് പങ്കെടുത്തിരുന്നതെങ്കിൽ സീസൺ 2 ആയപ്പോഴെക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പങ്കാളിത്തം ഉണ്ടായെന്നുമാത്രമല്ല ആദ്യം ഫിനിഷ് ചെയ്‌ത്‌ സമ്മാനതുക നേടിയെടുത്തത് ഒരു ഇതരസംസ്ഥാനക്കാരനായിരുന്നു.

സീസൺ 3യിലേക്ക് എത്തിയപ്പോൾ ഘാന, നൈജീരിയ, കെനിയ തുടങ്ങി വിദേശരാജ്യങ്ങളിൽ നിന്നുള്ള ഒട്ടേറെ പേർ പങ്കെടുക്കാനായി തലശ്ശേരിയിൽ എത്തിയിട്ടുണ്ട്. ആദ്യം ഫിനിഷ് ചെയ്യുന്ന സ്ത്രീ, പുരുഷ വിഭാഗങ്ങളിലെ ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 50,000, 25,000, 10,000 രൂപ വീതമാണ് സമ്മാനതുക. സീനിയർ സിറ്റിസൺ, ഏറ്റവും പ്രായംകുറഞ്ഞ ആൺ - പെൺ വിഭാഗം, ഡിഫറൻ്റിലി ഏബിൾഡ് എന്നീ ഇനങ്ങളിലും ആദ്യം ഫിനിഷ് ചെയ്യുന്നവർക്ക് 5000 രൂപയുടെ ക്യാഷ് പ്രൈസ് നൽകും. ഗിഫ്റ്റ് വൗച്ചറുകളും ആകർഷകമായ മറ്റ് സമ്മാനങ്ങളും വിവിധ വിഭാഗം വിജയികൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ ഹെറിറ്റേജ് റൺ പരിപാടിയിൽ വിശിഷ്‌ടാതിഥികളായി മന്ത്രി കട ന്നപ്പള്ളി രാമചന്ദ്രൻ, എം.എൽ.എ. മാരായ എം.വിജിൻ, കെ.വി.സുമേഷ്, സണ്ണി ജോസഫ്, സജി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ, വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, തലശ്ശേരി സബ്ബ് കലക്ടർ സന്ദീപ് കുമാർ ഐ.എ.എസ്, സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ എന്നിവർ പങ്കെടുക്കും. തലശ്ശേരി സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് കോട്ട, സെൻ്റ് ജോൺ ആംഗ്ലിക്കൻ ചർച്ച്, ജവഹർഘട്ട്, പിക്ച്ചർ സ്ട്രീറ്റ്, ഫയർ ടാങ്ക് കുളം, കടൽപാലം, ഇന്ദിരാ പാർക്ക്, ചാലിൽ പി.എച്ച്.സി, ഹാർബർ റോഡ്, അറക്കളംമുക്ക്, ശ്രീ ജഗന്നാഥ ക്ഷേത്രം, സ്പോർട്ടിംഗ് അറീന, ശ്രീരാമസ്വാമിക്ഷേത്രം, മഞ്ഞോടി, പുല്ലമ്പിൽ, കണ്ടിക്കൽ, എരഞ്ഞോളി പാലം, ചിറക്കര, ടൗൺഹാൾ, ബേങ്ക് ഓഡിറ്റോറിയം, മണവാട്ടി ജംഗ്ഷൻ, ലോഗൻസ് റോഡ്, അബ്‌ദുൾകലാം ജംഗ്ഷൻ, പഴയ ബസ് സ്റ്റാന്റ്, ഒ.വി.റോഡ്, സംഗമം ജംഗ്ഷൻ, ഗുഡ്‌ഷെഡ് റോഡ്, കുയ്യാലി, കൊടുവള്ളി സ്കൂ‌ൾ, കോ-ഓപ്പ്. ഹോസ്‌പിറ്റൽ ജംഗ്ഷൻ, ഗസ്റ്റ് ഹൗസ്, ജോസ്‌ഗിരി, കോടതി, ട്രഷറി,

സ്റ്റേഡിയം പള്ളിവഴി 18 കി.മീ. താണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ സമാപിക്കും. വഴി കാട്ടാൻ വീഥിയിൽ 600 ഓളം വളിയർമാരെ വിന്യസിച്ചിട്ടുണ്ട്. ബന്ധപ്പെട്ട കേന്ദ്രങ്ങളിലൂടെയെല്ലാം മത്സരാർത്ഥികൾ കടന്നുപോയന്നറിയാൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ സ്റ്റേഡിയത്തിലെ കമ്പ്യൂട്ടർ സിസ്റ്റവു മായി ബന്ധിപ്പിച്ചതുകൊണ്ട് ഗ്രൗണ്ടിലിരുന്ന് എല്ലാം വീക്ഷിക്കാൻ സാധിക്കും. ഫ്ളാഗ് ഓഫിന് ശേഷം വേദിയിൽ വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. വഴിനീളെ 13 കേന്ദ്രങ്ങളിൽ ആവശ്യമായ ദാഹശമനി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/173514/thalassery-heritage-run-season-3-tomorrow-world-class-stars-to-participate-this-time)