---
title: "തലശേരിയിൽ ലോക്കൽ കമ്മിറ്റി  അംഗമായിരുന്ന  യുവ അഭിഭാഷകനെതിരെ അച്ചടക്ക നടപടിയുമായി  സി.പി.എം ; പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കും."
english_title: "CPM took disciplinary action against the young lawyer who was a member of the local committee in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/174494/cpm-took-disciplinary-action-against-the-young-lawyer-who-was-a-member-of-the-local-committee-in-thalassery"
published_at: "2024-01-04T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65964a1b34bb6_Untitled-3_copy.jpg"
keywords: []
---

# തലശേരിയിൽ ലോക്കൽ കമ്മിറ്റി  അംഗമായിരുന്ന  യുവ അഭിഭാഷകനെതിരെ അച്ചടക്ക നടപടിയുമായി  സി.പി.എം ; പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കും.

> **Lead Summary:** ** തലശ്ശേരി: **കണ്ണൂർ സർവക ലാശാല യൂണിയൻ മുൻ ചെയർമാനും സി.പി.എം. തലശ്ശേരി ടൗൺ ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന തലശ്ശേരിയിലെ എം.കെ.ഹസ്സനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കാൻ തീരുമാനം. വ്യവസായികൾ തമ്മിലുള്ള തർക്കത്തിൽ ഇട പെട്ടു,

## Article Content

** തലശ്ശേരി: **കണ്ണൂർ സർവക ലാശാല യൂണിയൻ മുൻ ചെയർമാനും സി.പി.എം. തലശ്ശേരി ടൗൺ ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന തലശ്ശേരിയിലെ എം.കെ.ഹസ്സനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കാൻ തീരുമാനം. വ്യവസായികൾ തമ്മിലുള്ള തർക്കത്തിൽ ഇട പെട്ടു,

സ്വർണാഭരണ ഇടപാട് നടത്തി തുടങ്ങിയ ആരോപണങ്ങളെ തുടർന്നാണ് നടപടി. തലശ്ശേരിയിൽ മാസങ്ങൾക്ക് മുൻപ് വ്യവസായിക്ക് നേരെ അക്രമസംഭവം നടന്നിരുന്നു. അതിൽ ഒരുവിഭാഗത്തെ സഹായിച്ചതായാണ് ഹസ്സനെതിരായ ആരോപണം. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആൾ അക്രമത്തിൽ ഉൾപ്പെട്ടിരുന്നു.

സംഭവത്തിൽ ഹസ്സൻ ഇടപെട്ടതായാണ് പരാതി. ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഹസ്സനെ നേരത്തെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പാർട്ടി അംഗത്വത്തിൽ നിന്ന് കൂടി പുറത്താക്കാനാണ് ഇപ്പോൾ തീരുമാനം. ജില്ലാ കോടതിയിൽ അഭിഭാഷകനായ ഹസ്സൻ സിപിഎമ്മിൻ്റെ ജനകീയ മുഖങ്ങളിലൊന്നാണ്.

തലശേരിയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ കുട്ടി കാറിൽ ചാരിയതിന് അക്രമിക്കപ്പെട്ടപ്പോൾ നിയമസഹായമുൾപ്പടെ നൽകി കുട്ടിയെയും, കുടുംബത്തെയും സംരക്ഷിച്ചത് ഹസ്സൻ്റെ നേതൃത്വത്തിലായിരുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/174494/cpm-took-disciplinary-action-against-the-young-lawyer-who-was-a-member-of-the-local-committee-in-thalassery)