---
title: "കണ്ണൂർ കോർപറേഷൻ്റെ  അഞ്ചാംമേയറായി മുസ്ലിഹ് മഠത്തിലിന്റെ സത്യപ്രതിജ്ഞ രണ്ടാംവാരത്തിൽ"
english_title: "Muslim Mathil was sworn in as the fifth mayor of Kannur Corporation in the second week"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/174619/muslim-mathil-was-sworn-in-as-the-fifth-mayor-of-kannur-corporation-in-the-second-week"
published_at: "2024-01-04T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596c4be112d4_Untitled-8_copy.jpg"
keywords: []
---

# കണ്ണൂർ കോർപറേഷൻ്റെ  അഞ്ചാംമേയറായി മുസ്ലിഹ് മഠത്തിലിന്റെ സത്യപ്രതിജ്ഞ രണ്ടാംവാരത്തിൽ

> **Lead Summary:** **കണ്ണൂർ**പുതിയ കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിഹ് മഠത്തിൽ അടുത്താഴ്‌ച അധികാരമേൽക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവിൽ മാത്രമേ തീയതിയും സമയവും തീരുമാനിക്കപ്പെടൂ. ഇത് ജനുവരി രണ്ടാംവാരത്തിൽ തന്നെ ഉണ്ടാവുമെന്നാണ് സൂചന. കണ്ണൂർ കോർപറേഷൻ നിലവിൽ വന്ന ശേഷം അഞ്ചാമ ത്തെ മേയറായാണ് മുസ്ലിഹ് മഠത്തിൽ ചുമതലയേൽക്കുന്നത്.

## Article Content

**കണ്ണൂർ**പുതിയ കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിഹ് മഠത്തിൽ അടുത്താഴ്‌ച അധികാരമേൽക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവിൽ മാത്രമേ തീയതിയും സമയവും തീരുമാനിക്കപ്പെടൂ. ഇത് ജനുവരി രണ്ടാംവാരത്തിൽ തന്നെ ഉണ്ടാവുമെന്നാണ് സൂചന. കണ്ണൂർ കോർപറേഷൻ നിലവിൽ വന്ന ശേഷം അഞ്ചാമ ത്തെ മേയറായാണ് മുസ്ലിഹ് മഠത്തിൽ ചുമതലയേൽക്കുന്നത്.

ആദ്യമേയർ സി.പി.എമ്മിലെ ഇ.പി.ലതയും അതേ കാലയളവിൽ തന്നെ കോൺഗ്രസിലെ സുമ ബാലകൃഷ് ണനുമാണ് ചുമതലയേറ്റത്. തുടർന്ന് മുസ്ലിംലീഗിലെ സി. സീനത്തും യു.ഡി.എഫ് കരാർ പ്രകാരം മേയറായി ചുമതലയേറ്റു.

അടുത്ത കോർപറേഷനിൽ ആദ്യ മൂന്നുവർഷം കോൺഗ്രസിലെ ടി.ഒ.മോഹനൻ ചുമതലയേറ്റു. കരാർ പ്രകാരം രാജിവെച്ചതിനെ തുടർന്നാണ് മുസ്ലിഹ് മഠത്തിൽ അഞ്ചാമത്തെ മേയറായി ചുമതലയേൽക്കുന്നത്. ഇടക്ക് രണ്ടുതവണ പി.കെ.രാഗേഷും നിലവിൽ ഡെപ്യു ട്ടി മേയറായ കെ.ശബീനയും മേയറുടെ താൽകാലിക ചുമതല ഏറ്റെടുത്തു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/174619/muslim-mathil-was-sworn-in-as-the-fifth-mayor-of-kannur-corporation-in-the-second-week)