---
title: "ഫെഡറൽ ബാങ്കിൽ മുക്ക്പണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിലായി"
english_title: "A young man was arrested after he cheated out of lakhs by pledging three properties in the Federal Bank"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/174694/a-young-man-was-arrested-after-he-cheated-out-of-lakhs-by-pledging-three-properties-in-the-federal-bank"
published_at: "2024-01-05T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65978a7dbc00f_download_(11).jpg"
keywords: []
---

# ഫെഡറൽ ബാങ്കിൽ മുക്ക്പണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിലായി

> **Lead Summary:** പഴയങ്ങാടി: ഫെഡറല്‍ ബാങ്ക് പഴയങ്ങാടി ശാഖിയില്‍ മുക്കുപണ്ടം പണയം വെച്ചു 13,82,000 രൂപ തട്ടിയെടുത്ത കേസിലാണ് ഒളിവിൽ കഴിയുകയായിരുന്ന കടന്നപ്പള്ളി ചന്തപ്പുര സ്വദേശിയായ സുഹറാസിൽ മുഹമ്മദ് റിഫാസിനെ യാണ് പഴയങ്ങാടി സിഐ സന്തോഷ് കുമാറിൻ്റേയും, എസ് ഐ രൂപ മധുസൂദനൻ്റേയും നിർദേശാനുസരയം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ അഞ്ചില്ലത്ത്, ഷിജോ അഗസ്റ്റിൻ, ചന്ദ്രകുമാർ എന്നിവർ പടികൂടിയത്.

## Article Content

പഴയങ്ങാടി: ഫെഡറല്‍ ബാങ്ക് പഴയങ്ങാടി ശാഖിയില്‍ മുക്കുപണ്ടം പണയം വെച്ചു 13,82,000 രൂപ തട്ടിയെടുത്ത കേസിലാണ് ഒളിവിൽ കഴിയുകയായിരുന്ന കടന്നപ്പള്ളി ചന്തപ്പുര സ്വദേശിയായ സുഹറാസിൽ മുഹമ്മദ് റിഫാസിനെ യാണ് പഴയങ്ങാടി സിഐ സന്തോഷ് കുമാറിൻ്റേയും, എസ് ഐ രൂപ മധുസൂദനൻ്റേയും നിർദേശാനുസരയം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ അഞ്ചില്ലത്ത്, ഷിജോ അഗസ്റ്റിൻ, ചന്ദ്രകുമാർ എന്നിവർ പടികൂടിയത്.

എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന റിഫാസിനെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. 2020- ഒക്‌ടോബര്‍ ഇരുപതു മുതല്‍ കഴിഞ്ഞ വർഷം ഫെബ്രവരി ഒന്നു വരെയുളള കാലഘട്ടങ്ങളില്‍ റിഫാസ് സ്വർണ്ണം പല ദിവസങ്ങളിലായാണ് സ്വര്‍ണം പണയം വെച്ചത്.330.6 ഗ്രാം സ്വര്‍ണമാണ് ബാങ്കില്‍ പണയംവെച്ചത്.

മാല,വള, തുടങ്ങിയവായിരുന്നു ഉരുപ്പിടികള്‍. ആദ്യം സ്വര്‍ണം പണയം വെച്ച സ്വര്‍ണാഭരണങ്ങളുടെ കാലാവധി കഴിഞ്ഞ ഫെബ്രുവരി മാസമായിരുന്നു. കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണം തിരിച്ചെടുക്കാത്തതിനെ തുടര്‍ന്ന് ബാങ്ക്അധികൃതര്‍ നോട്ടീസ് അയച്ചിട്ടും പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. തിരിച്ചെടുക്കാത്ത പണയപണ്ടങ്ങള്‍ലേലം ചെയ്തു വില്‍ക്കാറാണ് ബാങ്കിന്റെ നിയമാനുസൃതമായ നടപടി. ഇതിനുമുന്നോടിയായ റിഫാസ് പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയത്.തുടര്‍ന്ന് ആഭരണം മുറിച്ചെടുത്ത് പരിശോധിക്കാന്‍ ബാങ്ക് അധികൃതര്‍ ഹെഡ് ഓഫീസിന്റെ അനുമതി തേടി. കഴിഞ്ഞ ജൂണ്‍ മാസമാണ് ഇതിനായുളള അനുമതി ലഭിച്ചത്. ഇതേ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വ്യാജസ്വര്‍ണമാണെന്ന് കണ്ടെത്തിയത്.

മൂന്ന് ഗ്രാം സ്വര്‍ണം പൂശിയ പൈപ്പ് ആഭരണമായിരുന്നു റിഫാസ് പണയം വെച്ചത്. റിഫാസിനെ കൊണ്ടു ആഭരണം തിരിച്ചെടുക്കാനും ബാങ്കിന്‌ലഭിക്കേണ്ട പണം അടപ്പിക്കാനും വണ്‍ ടൈം സെറ്റില്‍ മെന്റിന് അധികൃതര്‍ ശ്രമിച്ചുവെങ്കിലും റിഫാസിനെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ഫെഡറല്‍ ബാങ്ക് പഴയങ്ങാടി ശാഖാ സീനിയര്‍ മാനേജര്‍ വി.ഹരി പോലീസിൽ പരാതി നല്‍കിയത്. ചന്തപ്പുര സ്വദേശിയാണെങ്കിലും മുഹമ്മദ്‌റിഫാസിന്റെ പ്രവര്‍ത്തന കേന്ദ്രം മലപ്പുറമാണ്.

അവിടെ റിയല്‍ എസ്‌റ്റേറ്റ്, വാഹന ഇടപാട് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.പയ്യന്നൂര്‍ ഡി.വൈ. എസ്. പി കെ. ഇ പ്രേമചന്ദ്രന്‍, പഴയങ്ങാടി സി. ഐ ടി. എന്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം ആദ്യഘട്ടത്തിൽ ആരംഭിച്ചത്.അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോയ റിഫാസിനേയാണ് ഇപ്പോൾ പിടികൂടിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/174694/a-young-man-was-arrested-after-he-cheated-out-of-lakhs-by-pledging-three-properties-in-the-federal-bank)