---
title: "ബ്രണ്ണൻ കോളേജ് യൂണിയൻ ചെയർമാനായിരുന്ന എ.എൻ. പ്രദീപ്കുമാർ സ്മാരക  കലാലയ  കവിതാ പുരസ്ക്കാരം അബ്ദുൾ റസാഖിന്"
english_title: "Brennan College Union Chairman A.N.Pradeep Kumar Memorial College Poetry Award to Abdul Razak"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/174780/brennan-college-union-chairman-anpradeep-kumar-memorial-college-poetry-award-to-abdul-razak"
published_at: "2024-01-05T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597d9842d4f6_Untitled-6_copy.jpg"
keywords: []
---

# ബ്രണ്ണൻ കോളേജ് യൂണിയൻ ചെയർമാനായിരുന്ന എ.എൻ. പ്രദീപ്കുമാർ സ്മാരക  കലാലയ  കവിതാ പുരസ്ക്കാരം അബ്ദുൾ റസാഖിന്

> **Lead Summary:** ****** ഈ വർഷത്തെ എ.എൻ പ്രദീപ്കുമാർ കലാലയ കവിതാ പുരസ്ക്കാരത്തിന് ലക്ഷദ്വീപ് ചെത്തിലാത്ത് സ്വദേശിയും, കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിൽ മർക്കസ് ലോ കോളജിലെ അവസാന വർഷ എൽ എൽ ബി ബിരുദവിദ്യാത്ഥിയുമായ അബ്ദുൾ റസാഖ് അർഹനായി.

## Article Content

****** ഈ വർഷത്തെ എ.എൻ പ്രദീപ്കുമാർ കലാലയ കവിതാ പുരസ്ക്കാരത്തിന് ലക്ഷദ്വീപ് ചെത്തിലാത്ത് സ്വദേശിയും, കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിൽ മർക്കസ് ലോ കോളജിലെ അവസാന വർഷ എൽ എൽ ബി ബിരുദവിദ്യാത്ഥിയുമായ അബ്ദുൾ റസാഖ് അർഹനായി.

ബ്രണ്ണൻ കോളജ് യൂണിയൻ ചെയർമാനും കവിയും പുരോഗമന കലാസാഹിത്യപ്രവർത്തകനുമായിരുന്ന എ. എൻ . പ്രദീപ്കുമാറിന്റെ സ്മരണയ്ക്കായി എ.എൻ.പ്രദീപ്കുമാർ സുഹൃത് സംഘമാണ് ഏറ്റവും മികച്ച കലാലയ കവിക്ക് പുരസ്കാരം ഏർപ്പെടുത്തിയത്.

അവാർഡിനായി ലഭിച്ച അമ്പതിൽപരം കവിതകൾ പരിശോധിച്ച സന്തോഷ് മാനിച്ചേരി, എ.സി. ശ്രീഹരി, കെ.വി സിന്ധു എന്നിവരടങ്ങിയ ജൂറിയാണ് അബ്ദുൾ റസാഖ് എഴുതിയ പാടവരിയും കാറ്റു വിളി നൃത്തവും എന്ന കവിത അവാർഡിനായി തെരഞ്ഞെടുത്തത്. 10,000 രൂപയും ശില്പയും പ്രശംസ പത്രവും ഉൾപ്പെടുന്ന അവാർഡ് ജനുവരി 8 ന് ബ്രണ്ണൻ കോളജിൽ നടക്കുന്ന കോളജ് യൂണിയൻ പൂർവ്വ സാരഥി സംഗമവേദിയിൽ വെച്ച് മുൻ MLA ജെയിംസ് മാത്യു വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/174780/brennan-college-union-chairman-anpradeep-kumar-memorial-college-poetry-award-to-abdul-razak)