---
title: "അറബികടലിന്റെ നീലിമയിൽ നിങ്ങൾക്കായി ഒരുക്കിയ ബീച്ച് എക്സ്പോ   ഇതാ അവസാനദിനത്തിൽ"
english_title: "A beach expo prepared for you in the blue sky of the Arabian Sea Here is the last day"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/175403/a-beach-expo-prepared-for-you-in-the-blue-sky-of-the-arabian-sea-here-is-the-last-day"
published_at: "2024-01-08T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659bb939713de_download_(5).jpg"
keywords: []
---

# അറബികടലിന്റെ നീലിമയിൽ നിങ്ങൾക്കായി ഒരുക്കിയ ബീച്ച് എക്സ്പോ   ഇതാ അവസാനദിനത്തിൽ

> **Lead Summary:** തലശ്ശേരി: മുഴപ്പിലങ്ങാടിന് അതിരുകളില്ലാത്ത ആഘോഷമൊരുക്കിയ ബീച്ച് എക്സ്പോ ഇന്ന് സമാപിക്കും.തിരമാലകൾക്കിടയിലൂടെ നാലു കിലോമീറ്ററോളം മണൽ പാതയിൽ വാഹനം ഓടിക്കാൻ സൗകര്യമുള്ള ഏക കടൽത്തീരമാണ് കണ്ണൂരിലുള്ള മുഴപ്പിലങ്ങാട് ബീച്ച്.

## Article Content

തലശ്ശേരി: മുഴപ്പിലങ്ങാടിന് അതിരുകളില്ലാത്ത ആഘോഷമൊരുക്കിയ ബീച്ച് എക്സ്പോ ഇന്ന് സമാപിക്കും.തിരമാലകൾക്കിടയിലൂടെ നാലു കിലോമീറ്ററോളം മണൽ പാതയിൽ വാഹനം ഓടിക്കാൻ സൗകര്യമുള്ള ഏക കടൽത്തീരമാണ് കണ്ണൂരിലുള്ള മുഴപ്പിലങ്ങാട് ബീച്ച്.

ഇവിടെ അറബിക്കടലിന്റെ നീലി മയിൽ റോബോർട്ടിക്ക് എനിമൽ ഷോയ്ക്ക് ഒപ്പം അലങ്കാര വർണ്ണങ്ങളുടെ വിസ്മയക്കാഴ്ച ഒരുക്കിയ ബീച്ച് എക്സ്പോ ഇന്ന് സമാപിക്കും.

കടൽ തീരം. ക്രിസ്തുമസ് രാവുകളിലെ നക്ഷത്ര പൊലിമയിൽ പുത്തൻ പുതുവത്സരം, അതിരുകളില്ലാത്ത ആഘോഷ നാളുകൾ നിങ്ങൾക്കായി ഒരുക്കുന്നു ബീച്ച് എക്സ്പോ..... അനന്തമായി നീണ്ടുകിടക്കുന്ന കടലിന്റെ വശ്യത ആസ്വദിക്കുവാനും, ബീച്ച് എക്സ്പോയ്ക്ക് ഒപ്പം കൂടാൻ ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ഇതാ നിങ്ങളെ വിളിക്കുന്നു

തലശ്ശേരിക്കടുത്തെ മുഴപ്പിലങ്ങാടേക്ക്... അറബിക്കടലിന്റെ നുരയുന്ന തിരകൾ അലകളായി അടിച്ച് ആസ്വാദകരുടെ മനം കവരുന്ന വശ്യതയാണ് മുഴപ്പിലങ്ങാടിന് ഉള്ളത്. സായാഹ്നങ്ങൾ മനോഹരമാക്കാനും മനസ്സു തണുപ്പിക്കാനും പ്രകൃതി തന്ന വരദാനമാണ് തന്നെ പറയാം. സങ്കടങ്ങളും ബുദ്ധിമുട്ടുകളോ അലതല്ലുന്ന മനസ്സുമായി എത്തുന്നവരുടെ മനസ്സിൽ കുളിരി കോരിയിട്ടു കൊണ്ട് മുഴപ്പിലങ്ങാട് ഇങ്ങനെ തഴുകി ഉണർത്തുകയാണ്...

കടല് കാണുക എന്നത് ഏതൊരു പ്രായക്കാരെയും വികാരം കൊള്ളിക്കുന്ന ഒന്നുതന്നെയാണ്. ഒന്ന് നനയാനും തിരകളിലൂടെ നീന്തിത്തുടിക്കാനും പൂഴിമണലിലൂടെ ഓടിക്കളിക്കുവാനും... അനന്തമായ നീണ്ടുകിടക്കുന്ന കടലിന്റെ വശ്യത ആസ്വദിക്കുവാനും കടലിലേക്ക് താഴ്ന്നു പോകുന്ന സൂര്യ അസ്തമയത്തെ നോക്കിയിരിക്കുവാനും കൊതിക്കാത്തവരായി ആരാണ് ഉണ്ടാവുക.... ഇങ്ങനെ ആഗ്രഹമുള്ളവരെയൊക്കെ പൂർണ്ണമായും സംതൃപ്തരാക്കിക്കൊണ്ട് തിരിച്ചയക്കാൻ മുഴപ്പിലങ്ങാടിന് സാധിക്കും.

ഇനി മറ്റൊരു ദൃശ്യവിരുന്ന് കൂടി ഒരുക്കുകയാണ് മുഴപ്പിലങ്ങാട്. മുഴപ്പിലങ്ങാടിന്റെ തീരങ്ങളെ സാക്ഷ്യം വഹിച്ചു കൊണ്ട് ജനങ്ങളുടെ മനം കവരാൻ ഡിസംബർ 22 മുതൽ അറബിക്കടലിന്റെ നീലമയിൽ അലങ്കാര വർണ്ണങ്ങളുടെ വിസ്മയക്കാഴ്ച ഒരുങ്ങുന്നു വരണം...കാണണം...കുടുംബത്തോടൊപ്പം... Let's celebrate X' mas & Newyear......... മുഴപ്പിലങ്ങാട് സെന്റർ പാർക്ക്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/175403/a-beach-expo-prepared-for-you-in-the-blue-sky-of-the-arabian-sea-here-is-the-last-day)