---
title: "മകരമാസ പൂജാ സമയത്തെ ശബരിമല ദർശനത്തിനായുള്ള വെർച്ചൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു"
english_title: "Virtual queue booking for Sabarimala darshan during Makaramasa Puja has started"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/175776/virtual-queue-booking-for-sabarimala-darshan-during-makaramasa-puja-has-started"
published_at: "2024-01-10T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e2ec4709d4_download_(5).jpg"
keywords: []
---

# മകരമാസ പൂജാ സമയത്തെ ശബരിമല ദർശനത്തിനായുള്ള വെർച്ചൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു

> **Lead Summary:** ***പത്തനംതിട്ട: *** മകരമാസ പൂജാ സമയത്തെ ശബരിമല ദർശനത്തിനായുള്ള വെർച്ചൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 16 മുതൽ 20 വരെയുള്ള ദിവസങ്ങളിലേക്കാണ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്.

## Article Content

***പത്തനംതിട്ട: *** മകരമാസ പൂജാ സമയത്തെ ശബരിമല ദർശനത്തിനായുള്ള വെർച്ചൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 16 മുതൽ 20 വരെയുള്ള ദിവസങ്ങളിലേക്കാണ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്.

ജനുവരി 16ന് 50,000 പേർക്കും 17 മുതൽ 20 വരെ പ്രതിദിനം 60,000 പേർക്കും ദർശനത്തിനായി ബുക്ക് ചെയ്യാം. ഈ ദിവസങ്ങളിൽ പമ്പ, നിലക്കൽ, വണ്ടിപ്പെരിയാർ എന്നീ മൂന്ന് കേന്ദ്രങ്ങളിൽ മാത്രം സ്പോട്ട് ബുക്കിംഗ് അനുവദിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു.

മകരവിളക്ക് അടുത്തതോടെ ശബരിമല സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് തുടരുകയാണ്. ദിവസവും ശരാശരി 90,000 പേരാണ് പതിനെട്ടാം പടി കയറുന്നത്. 18 മണിക്കൂർ ക്യൂ നിന്നാണ് തീർത്ഥാടകർ സന്നിധാനത്ത് എത്തുന്നത്.

തിരക്ക് നിയന്ത്രിക്കുന്നതിൻറെ ഭാഗമായി പമ്പ മുതൽ സന്നിധാനം വരെ കൂടുതൽ പോലീസ് സേനാംഗങ്ങളെ വിന്യസിക്കും. തീർത്ഥാടകരുടെ തിരക്കിൽ സോപാനത്തിന് സമീപത്തെ കൈവരി ഇന്നലെ തകർന്നുവീണു. ആർക്കും പരിക്കില്ല. നേരത്തെ തകരാറിലായ കൈവരി മണ്ഡലപൂജയ്ക്ക് നടയടച്ചപ്പോഴാണ് നന്നക്കിയത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/175776/virtual-queue-booking-for-sabarimala-darshan-during-makaramasa-puja-has-started)