---
title: "എം.വിജിൻ എം.എൽ.എയെ അപമാനിച്ച ടൗൺ എസ്.ഐ  പി.പി.ഷെമീലിനെതിരേ നടപടി വൈകുന്നതിൽ സി.പി.എം അണികൾ കടുത്ത അമർഷത്തിൽ."
english_title: "The CPM cadres are furious over the delay in taking action against Town SI PP Shemeel who insulted M.Vigin MLA."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/176030/the-cpm-cadres-are-furious-over-the-delay-in-taking-action-against-town-si-pp-shemeel-who-insulted-mvigin-mla"
published_at: "2024-01-11T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f8813823cf_Untitled-2_copy.jpg"
keywords: []
---

# എം.വിജിൻ എം.എൽ.എയെ അപമാനിച്ച ടൗൺ എസ്.ഐ  പി.പി.ഷെമീലിനെതിരേ നടപടി വൈകുന്നതിൽ സി.പി.എം അണികൾ കടുത്ത അമർഷത്തിൽ.

> **Lead Summary:** **** കഴിഞ്ഞ നാലാം തീയതി കേരള ഗവ. നേഴ്സസ് അസോസിയേഷൻ നടത്തിയ കലക്ട്രേറ്റ് മാർച്ചിലാണ് എം.എൽ.എയ്‌ക്കെതിരെ ടൗൺ എസ്.ഐ തട്ടിക്കയറിയത്. സമരക്കാരെ നേരിടാൻ കലക്ട്രേറ്റ് ഗേറ്റിൽ പോലീസിനെ വിന്യസിപ്പിച്ചിരുന്നില്ല. ഇതേത്തുടർന്ന് സമരക്കാർ കലക്ട്രേറ്റ് വളപ്പിലേക്ക് കടന്നു.

## Article Content

**** കഴിഞ്ഞ നാലാം തീയതി കേരള ഗവ. നേഴ്സസ് അസോസിയേഷൻ നടത്തിയ കലക്ട്രേറ്റ് മാർച്ചിലാണ് എം.എൽ.എയ്‌ക്കെതിരെ ടൗൺ എസ്.ഐ തട്ടിക്കയറിയത്. സമരക്കാരെ നേരിടാൻ കലക്ട്രേറ്റ് ഗേറ്റിൽ പോലീസിനെ വിന്യസിപ്പിച്ചിരുന്നില്ല. ഇതേത്തുടർന്ന് സമരക്കാർ കലക്ട്രേറ്റ് വളപ്പിലേക്ക് കടന്നു.

അവിടെയെത്തിയ ടൗൺ എസ്.ഐ ഉദ്ഘാടകനായ എം.എൽ.എയോട് തട്ടിക്കയറുകയും പേരും, മേൽവിലാസവും ശേഖരിക്കാൻ വനിതാ പോലീസിനെ നിയോഗിക്കുകയും ചെയ്തു‌. ഇതിനെതിരെ എം.എൽ.എ സിറ്റി പോലീസ് കമ്മീഷണർ അജിത്കുമാറിന് നൽകിയ പരാതിയിൽ അന്വേഷണത്തിന് എ.സി.പി: ടി.കെ.രത്നകുമാറിനെ നിയോഗിച്ചിരുന്നു.

അടിയന്തരമായി റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. എ.സി.പി കഴിഞ്ഞ ശനിയാഴ്‌ച മുതൽ അവധിയിലാണ്. എം.എൽ.എയെ അപമാനിച്ച നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തുടങ്ങിയ നേതാക്കൾ എസ്.ഐയ്ക്കെ തിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.

ശക്തമായ നടപടി ആവശ്യപ്പെട്ട് സി.പി.എം അണി കൾ നവമാധ്യമങ്ങളിൽ രംഗത്തുവന്നിരുന്നു. എന്നിട്ടും സംഭവം നടന്ന് ഒരാഴ്‌ച എത്തി യിട്ടും നടപടിയുണ്ടാകാത്തതിൽ സി.പി.എം നേതാക്കളും, അണികളും ഒരു പോലെ അമർഷത്തിലാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/176030/the-cpm-cadres-are-furious-over-the-delay-in-taking-action-against-town-si-pp-shemeel-who-insulted-mvigin-mla)