---
title: "കോഴിക്കോട് മദ്യാസക്തിയിൽ  വിദ്യാർത്ഥികളുടെ ബാഗുകൾ ട്രെയിനിൽ  നിന്നും  വലിച്ചെറിഞ്ഞു ; പ്രതിയെ യാത്രക്കാർ ആർ പി എഫിന് കൈമാറി."
english_title: "In Kozhikode, students' bags were thrown from the train due to drunkenness;The passengers handed over the accused to the RPF."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/176054/in-kozhikode-students-bags-were-thrown-from-the-train-due-to-drunkennessthe-passengers-handed-over-the-accused-to-the-rpf"
published_at: "2024-01-11T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f943ba4fa7_download_(5).jpg"
keywords: []
---

# കോഴിക്കോട് മദ്യാസക്തിയിൽ  വിദ്യാർത്ഥികളുടെ ബാഗുകൾ ട്രെയിനിൽ  നിന്നും  വലിച്ചെറിഞ്ഞു ; പ്രതിയെ യാത്രക്കാർ ആർ പി എഫിന് കൈമാറി.

> **Lead Summary:** മദ്യാസക്തിയിൽ സഹയാത്രികരുടെ ബാ​ഗുകൾ ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞയാളെ യാത്രക്കാർ ചേർന്ന് ആർ.പി.എഫിന് കൈമാറി. കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം.

## Article Content

മദ്യാസക്തിയിൽ സഹയാത്രികരുടെ ബാ​ഗുകൾ ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞയാളെ യാത്രക്കാർ ചേർന്ന് ആർ.പി.എഫിന് കൈമാറി. കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം.

കോഴിക്കോട്ട് നിന്നുള്ള ആറ് വിദ്യാർഥികളുടെ ബാ​ഗാണ് മദ്യപൻ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞത്. പത്തനംതിട്ടയിൽ നടക്കുന്ന പവർലിഫ്റ്റിംങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോവുകയായിരുന്നു വിദ്യാർഥികൾ. മത്സരിക്കാനുള്ള ഉപകരണങ്ങൾ അടങ്ങിയ ബാഗുകൾ ഇവർ ട്രെയിനിന്റെ ശുചിമുറിക്ക് സമീപം വെച്ചിരുന്നു.

കടലുണ്ടിക്ക് അടുത്ത് എത്തിയപ്പോളാണ് മദ്യപിച്ചെത്തിയ ഒരാൾ വന്ന് ബാ​ഗുകൾ എടുത്ത് പുറത്തേക്ക് എറിഞ്ഞത്. തുടർന്ന് മറ്റ് യാത്രക്കാർ ഇയാളെ തടഞ്ഞ് വെക്കുകയും തിരൂരിൽ വെച്ച് ആർ.പി.എഫിന് കൈമാറുകയുമായിരുന്നു. വലിച്ചെറിഞ്ഞ മൂന്ന് ബാ​ഗുകളും കണ്ടെത്തിയെങ്കിലും ചെളി നിറഞ്ഞ ചതുപ്പിൽ വീണതിനാൽ ബാഗിലുണ്ടായിരുന്ന സാധനങ്ങളെല്ലാം ഉപയോ​ഗ ശൂന്യമായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/176054/in-kozhikode-students-bags-were-thrown-from-the-train-due-to-drunkennessthe-passengers-handed-over-the-accused-to-the-rpf)