---
title: "കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ല സമ്മേളനത്തിൻ്റെ ഭാഗമായി സാംസ്ക്കാരിക സദസ്  സംഘടിപ്പിച്ചു."
english_title: "Kerala Pradesh School Teachers Association Kannur district organized a cultural gathering as part of the conference."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/176222/kerala-pradesh-school-teachers-association-kannur-district-organized-a-cultural-gathering-as-part-of-the-conference"
published_at: "2024-01-12T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0c3ecc4446_Untitled-4_copy.jpg"
keywords: []
---

# കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ല സമ്മേളനത്തിൻ്റെ ഭാഗമായി സാംസ്ക്കാരിക സദസ്  സംഘടിപ്പിച്ചു.

> **Lead Summary:** ** **ദേശീയ അധ്യാപക അവാർഡ് ജേതാവും, കെ.പി എസ്.ടി.എ മുൻ സംസ്ഥാന നിർവ്വഹാക സമിതിയംഗവുമായ രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

** **ദേശീയ അധ്യാപക അവാർഡ് ജേതാവും, കെ.പി എസ്.ടി.എ മുൻ സംസ്ഥാന നിർവ്വഹാക സമിതിയംഗവുമായ രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

ജില്ലകൾച്ചറൽ ഫോറം ചെയർമാൻ ഷാബു മാണിയൂർ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ.രമേശൻ, വി മണികണ്ഠൻ, ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. സതീശൻ, കെ.പി.എസ്.ടി.എ ജില്ല പ്രസിഡണ്ട് യു.കെ.ബാലചന്ദ്രൻ, സെക്രട്ടറി ഇ.കെ.ജയപ്രസാദ്, ട്രഷറർ സി വി എ ജലീൽ, വി.വി. പ്രകാശൻ, എം.കെ അരുണ, സി.എം. പ്രസീത തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് ജില്ല കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ കലാ സന്ധ്യ അരങ്ങേറി.കെ ദീപ, എസ്.ആർ ശ്രീജിത്ത്, അജിത ടി.കെ തുടങ്ങിയവർ നേതൃത്വം നല്കി. വൈകുന്നേരം ജില്ല സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള വിളംബര ഘോഷയാത്ര നടന്നു. റെനീഷ് കോട്ടയൻ, എ.പി മനോജ്, യു.എൻ പ്രശാന്ത് ചന്ദ്രൻ എന്നിവർ നേതൃത്വം നല്കി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/176222/kerala-pradesh-school-teachers-association-kannur-district-organized-a-cultural-gathering-as-part-of-the-conference)