---
title: "  വടകര   കുഞ്ഞിപ്പള്ളിയിൽ തലയോട്ടിയും മൃതദേഹഅവശിഷ്ടവും കണ്ടെത്തിയ സംഭവം;  കൂടുതൽ വിവരങ്ങൾ പുറത്ത് "
english_title: "The incident where the skull and remains were found in Kunjipally;More info out"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/176258/the-incident-where-the-skull-and-remains-were-found-in-kunjipally"
published_at: "2024-01-12T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0df294b813_Untitled-6_copy.jpg"
keywords: []
---

#   വടകര   കുഞ്ഞിപ്പള്ളിയിൽ തലയോട്ടിയും മൃതദേഹഅവശിഷ്ടവും കണ്ടെത്തിയ സംഭവം;  കൂടുതൽ വിവരങ്ങൾ പുറത്ത് 

> **Lead Summary:** ** വടകര:** വടകര മാഹി ദേശിയ പാതയോരത്ത് കുഞ്ഞിപ്പള്ളിയിൽ മൃതദേഹം അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

## Article Content

** വടകര:** വടകര മാഹി ദേശിയ പാതയോരത്ത് കുഞ്ഞിപ്പള്ളിയിൽ മൃതദേഹം അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒരു വര്ഷം മുൻപ് പാതി പൊളിച്ച ഹോട്ടലിനകത്തെ മാലിന്യ കൂമ്പാരത്തിന്റെ നടുവിൽ നിന്നാണ് തലയോട്ടിയും ഒരു കയ്യും കണ്ടെത്തിയത്.

ഇന്ന് രാവിലെ കുഞ്ഞിപള്ളിക്കുനേരെ എതിർവശത്തുള്ള ഹോട്ടൽ വൃത്തിയാക്കാൻ എത്തിയവരാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടത്. ചോമ്പാൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

തലയോട്ടിയും കയ്യും മറ്റ് എവിടെ നിന്നോ കൊണ്ടുവന്ന് തള്ളിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമം. ഡോഗ് സ്‌കോഡും ഫോറൻസിക് വിദക്തരും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അല്പസമയത്തിനകം ഇവിടെ എത്തിച്ചേരും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/176258/the-incident-where-the-skull-and-remains-were-found-in-kunjipally)