---
title: "രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ കേസുകൾ; പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്"
english_title: "More cases against Rahul Mangootil;Youth Congress intensified the protest"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/177077/more-cases-against-rahul-mangootilyouth-congress-intensified-the-protest"
published_at: "2024-01-16T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a60e9492d70_65a603d6afa51_congress.jpg"
keywords: []
---

# രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ കേസുകൾ; പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്

> **Lead Summary:** ** **സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ കേസുകൾ ചുമത്തി കന്റോൺ മെന്റ് പൊലീസ്.

## Article Content

** **സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ കേസുകൾ ചുമത്തി കന്റോൺ മെന്റ് പൊലീസ്.

പൊതുമുതൽ നശിപ്പിച്ച കുറ്റം ചുമത്തിയാണ് കേസ്. ഇതിനെ തുടർന്ന് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. ജയിലിൽ കഴിയുന്ന രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

നാളെയാണ് രാഹുലിൻറെ ജാമ്യം പരിഗണിക്കുന്നത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ സമരം കടുപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.

നാളെ സെക്രട്ടറിയേറ്റിലേക്ക് നൈറ്റ് മാർച്ച് നടത്തും. തീപ്പന്തം ഏന്തിയാണ് മാർച്ച്. ദേശീയ അദ്ധ്യക്ഷൻ ബി വി ശ്രീനിവാസ് പങ്കെടുക്കും. പ്രതിഷേധത്തിൽ ആയിരങ്ങളെ അണിനിരത്താൻ നേതൃത്വം. വ്യാഴാഴ്ച്ച പോലീസ് സ്റ്റേഷനുകളിലേക്ക് നൈറ്റ് മാർച്ച് നടത്തും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/177077/more-cases-against-rahul-mangootilyouth-congress-intensified-the-protest)