---
title: "ടാക്സി സ്റ്റാൻഡ് ഒഴിപ്പിക്കാനുള്ള നീക്കം ; തലശേരി  നഗരസഭയോട് രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്."
english_title: "Move to vacate the taxi stand;High Court order to produce documents to Thalassery Municipal Corporation."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/177098/move-to-vacate-the-taxi-standhigh-court-order-to-produce-documents-to-thalassery-municipal-corporation"
published_at: "2024-01-16T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a61d8995927_Untitled-2_copy.jpg"
keywords: []
---

# ടാക്സി സ്റ്റാൻഡ് ഒഴിപ്പിക്കാനുള്ള നീക്കം ; തലശേരി  നഗരസഭയോട് രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്.

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരി ടാക്സി സ്റ്റാൻഡ് ഒഴിപ്പിക്കാനുള്ള നഗരസഭ തീരുമാനം ചോദ്യം ചെയ്ത് ടാക്സിസ്റ്റാൻഡ് സംരക്ഷണ സംയുക്ത സമര സമിതി കേരള ഹൈക്കോടതിയിൽകേസ് ഫയൽ ചെയ്തു. എം. ശശീന്ദ്രൻ, എൻ സുനിൽ കുമാർ എന്നിവരാണ് കോടതിയെ സമീപിച്ചത്.

## Article Content

**തലശ്ശേരി: ** തലശ്ശേരി ടാക്സി സ്റ്റാൻഡ് ഒഴിപ്പിക്കാനുള്ള നഗരസഭ തീരുമാനം ചോദ്യം ചെയ്ത് ടാക്സിസ്റ്റാൻഡ് സംരക്ഷണ സംയുക്ത സമര സമിതി കേരള ഹൈക്കോടതിയിൽകേസ് ഫയൽ ചെയ്തു. എം. ശശീന്ദ്രൻ, എൻ സുനിൽ കുമാർ എന്നിവരാണ് കോടതിയെ സമീപിച്ചത്.

സംസ്ഥാന സർക്കാർ, കലക്ടർ, ജില്ലാ പൊലീസ് മേധാവി, ആർടിഒ, തലശേരി നഗരസഭ, ട്രാഫിക്ക് അതോറിറ്റി ചെയർമാൻ എന്നിവരാണ് എതിർ കക്ഷികൾ. കേസിൽ ഇതുസംബന്ധിച്ച രേഖകൾ ഹാജരാക്കാൻ നഗരസഭയോട് ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഉത്തരവിട്ടു. തലശേരി ബസ്റ്റാൻഡിന് സമീപമുള്ള ടാക്സിസ്റ്റാൻഡ് ഒഴിപ്പിക്കാൻ ഉള്ള നഗരസഭയുടെ നീക്കം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വക്കേറ്റ് സിബി തോമസ് മുഖാന്തരം ഹരജി ഫയൽ ചെയ്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/177098/move-to-vacate-the-taxi-standhigh-court-order-to-produce-documents-to-thalassery-municipal-corporation)