---
title: "1991 മുതൽ സർവീസിൽ പ്രവേശിച്ച 7 അധ്യാപകർ പടിയിറങ്ങി ;  മുബാറക് ഹയര്‍  സെക്കണ്ടറി സ്‌കൂളില്‍ ഒരുക്കിയ  യാത്രയയപ്പ് സമ്മേളനം അവിസ്മരണീയം..! "
english_title: "7 teachers who joined the service since 1991 resigned;The send-off meeting organized at Mubarak Higher Secondary School was unforgettable..!"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/177795/7-teachers-who-joined-the-service-since-1991-resignedthe-send-off-meeting-organized-at-mubarak-higher-secondary-school-was-unforgettable"
published_at: "2024-01-18T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a934ef75e48_Untitled-3_copy.jpg"
keywords: []
---

# 1991 മുതൽ സർവീസിൽ പ്രവേശിച്ച 7 അധ്യാപകർ പടിയിറങ്ങി ;  മുബാറക് ഹയര്‍  സെക്കണ്ടറി സ്‌കൂളില്‍ ഒരുക്കിയ  യാത്രയയപ്പ് സമ്മേളനം അവിസ്മരണീയം..! 

> **Lead Summary:** ***തലശ്ശേരി: *** നവതി ആഘോഷിക്കുന്ന തലശ്ശേരി മുബാറക് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഈ അധ്യയന വർഷം വിരമിക്കുന്ന ഏഴ് അധ്യാപകര്‍ക്ക് സ്റ്റാഫ് കൗൺസിലിൻ്റേയും പി ടിഎ യുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളനം കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

***തലശ്ശേരി: *** നവതി ആഘോഷിക്കുന്ന തലശ്ശേരി മുബാറക് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഈ അധ്യയന വർഷം വിരമിക്കുന്ന ഏഴ് അധ്യാപകര്‍ക്ക് സ്റ്റാഫ് കൗൺസിലിൻ്റേയും പി ടിഎ യുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളനം കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

1991 മുതല്‍ ജോലിയില്‍ പ്രവേശിച്ചവരാണ് നിസ്വാർത്ഥ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. പ്രധാനധ്യാപിക കെ ടി പി ആയിഷ തലശ്ശേരി മുബാറക്ക് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രഥമ വനിതാ പ്രധാനാധ്യാപികയെന്ന ചരിത്രനേട്ടത്തിനും ഉടമയായാണ് സ്‌കൂളില്‍ നിന്നും പടിയിറങ്ങുന്നത്.

മുബാറക്കിലെ അധ്യാപകരായ വി ഹസീന, പി പി മുസ്തഫ, പി.അയമു, പി ഇസ്മായില്‍, എം മുഹമ്മദ് അഷ്‌റഫ്, കെ അഷ്‌റഫ് എന്നിവരാണ് സർവീസിൽ നിന്നും വിരമിക്കുന്നത്. പി ടി എ പ്രസിഡണ്ട് ടി വി എ ബഷീർ അദ്ധ്യക്ഷത വഹിച്ചു. മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ മുഖ്യാതിഥിയായിരുന്നു.

പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ്, മാനേജർ സി ഹാരിസ് ഹാജി, എം പി മജീദ്, പി ടി എ വൈസ് പ്രസിഡണ്ട് കെ പി മുഹമ്മദ് നിസാർ, നിയാസ് അബൂട്ടി, തഫ്ളീം മണിയാട്ട്, സ്റ്റാഫ് സെക്രട്ടറി പി എം അഷ്റഫ് എന്നിവർ സംസാരിച്ചു.

വിരമിക്കുന്ന പ്രധാനധ്യാപിക കെ ടി പി ആയിഷ, അധ്യാപകരായ വി ഹസീന, പി പി മുസ്തഫ, പി.അയമു, പി ഇസ്മായില്‍, എം മുഹമ്മദ് അഷ്‌റഫ്, കെ അഷ്‌റഫ് എന്നിവർ മറുപടി പ്രസംഗം നടത്തി. മാപ്പിളപ്പാട്ട്, ഒപ്പന, കോൽക്കളി, പൂർവ്വ വിദ്യാർത്ഥികളുടെ ഗാനവിരുന്ന്, വിവിധ കലാപരിപാടികൾ എന്നിവ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/177795/7-teachers-who-joined-the-service-since-1991-resignedthe-send-off-meeting-organized-at-mubarak-higher-secondary-school-was-unforgettable)