---
title: "ഖേലോ ഇന്ത്യാ യൂത്ത് ഗയിംസ് ചെന്നൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും ; ഗ്ടക്ക വിഭാഗത്തിൽ  കേരളത്തെ പ്രതിനിധീകരിക്കാൻ കൂത്ത്പറമ്പ് സ്വദേശിനികൾ ഉൾപ്പടെ 5 വിദ്യാർത്ഥികൾ"
english_title: "Prime Minister Narendra Modi will inaugurate the Khelo India Youth Games in Chennai;5 students including women from Koothparam to represent Kerala in Gattaka category"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/177905/prime-minister-narendra-modi-will-inaugurate-the-khelo-india-youth-games-in-chennai5-students-including-women-from-koothparam-to-represent-kerala-in-gattaka-category"
published_at: "2024-01-19T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa0b4e1dc7c_Untitled-3_copy.jpg"
keywords: []
---

# ഖേലോ ഇന്ത്യാ യൂത്ത് ഗയിംസ് ചെന്നൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും ; ഗ്ടക്ക വിഭാഗത്തിൽ  കേരളത്തെ പ്രതിനിധീകരിക്കാൻ കൂത്ത്പറമ്പ് സ്വദേശിനികൾ ഉൾപ്പടെ 5 വിദ്യാർത്ഥികൾ

> **Lead Summary:** കൂത്തുപറമ്പ്: തമിഴ്നാട്ടിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഗട്ക്കയിൽ മാറ്റുരയ്ക്കാൻ കേരളത്തിൽ നിന്നും അഞ്ച് വിദ്യാർത്ഥിനികൾ. കൂത്തുപറമ്പ് തൃക്കണ്ണാപുരത്തെ എസ് പി ദേവപ്രിയ, നരവൂരിലെ കെ തൃഷ്ണ , ഇരിട്ടി എടുരിലെ ടെസ മറിയ ബിജോ, മട്ടന്നൂരിലെ സിആൻ ഷമീദ്, ആലപ്പുഴ സ്വദേശിയായ ആർ ലക്ഷ്മി, എന്നിവരാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.

## Article Content

കൂത്തുപറമ്പ്: തമിഴ്നാട്ടിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഗട്ക്കയിൽ മാറ്റുരയ്ക്കാൻ കേരളത്തിൽ നിന്നും അഞ്ച് വിദ്യാർത്ഥിനികൾ. കൂത്തുപറമ്പ് തൃക്കണ്ണാപുരത്തെ എസ് പി ദേവപ്രിയ, നരവൂരിലെ കെ തൃഷ്ണ , ഇരിട്ടി എടുരിലെ ടെസ മറിയ ബിജോ, മട്ടന്നൂരിലെ സിആൻ ഷമീദ്, ആലപ്പുഴ സ്വദേശിയായ ആർ ലക്ഷ്മി, എന്നിവരാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ആസാമിൽ നടന്ന നാഷണൽ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിലൂടെയാണ് ഇവർ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസി ലേക്ക് യോഗ്യത നേടിയത്. ഖേലോ ഇന്ത്യാ മൽസരത്തിൽ പങ്കെടുക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെ ന്ന് ഇവർ പറഞ്ഞു. വെള്ളിയാഴ്ച ചെന്നൈ ജവഹർ ലാൽ നെഹ്റു ഔട്ട്ഡോർ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.ഈ മാസം 31 വരെ നീണ്ട് നിൽക്കുന്ന ഗെയിംസിൽ 21, 22, 23 തീയ്യതികളിലാണ് ഇവരുടെ മത്സരം. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ദേവപ്രിയ രണ്ടര വർഷമായും, നിർമ്മലഗിരി റാണി ജെയ് ഹയർ സെക്കൻ്ററി സ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ തൃഷ്ണ ആറ് വർഷമായും ആറാം മൈൽ ദ്രോണാചാര്യ ഹിന്ദുസ്ഥാൻ കളരി സംഘത്തിൽ കളരി പരിശീലിക്കുന്നുണ്ട്. ഇതേകളരി സംഘത്തിലെ കെ ദേവപ്രിയയും ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്. തങ്ങ്തയിലാണ് ദേവപ്രിയ മത്സ രിക്കുക.

ഗെയിംസിൽ ഇവർക്ക് മികച്ച പ്രകടനം കാഴ്ചവെക്കാ ൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കെ രജീഷ് ഗുരുക്കൾ പറഞ്ഞു. തൃക്കണ്ണാപുരത്തെ കെ പി ഷീജിത്ത് - പി കെ പ്രിയ ദമ്പതികളുടെ മകളാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനിയായ എസ് പി ദേവപ്രിയ. ദേവജിത്ത് സഹോദരനാണ്. നരവൂരിലെ കെ റിജേഷ് -കെ രമ്യ ദമ്പതികളുടെ മകളാണ് കൂത്തുപറമ്പ് റാണി ജയ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനിയായ തൃഷ്ണ.തീർത്ഥ സഹോദരിയാണ്. എ ടൂർ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ ടെസ മറിയ ബിജോ ഫാരി സോട്ടി വിഭാഗത്തിലും മട്ടന്നൂർ ഹയർ സെക്കൻ്ററിയിലെ സിആൻ ഷമീദ് സിംഗ്ൾ ഷോട്ടി വിഭാഗത്തിലും മാറ്റുരക്കും.

ബിജോ തൊമ്മിക്കാട്ടിലിൻ്റെയും വി.സിബിയുടെയും മകളാണ് ടെസ്സ മറിയ ബിജോ. ടിന മറിയ ബിജോ, ടിയ മറിയ ബിജോ എന്നിവർ സഹോദരങ്ങളാണ്. മട്ടന്നുരിലെ പി.എ ഷമീദിൻ്റെയും സംപ്രീത ഷമീദിൻ്റെയും മകളാണ് സിആൻ ഷമീദ്.ഫാത്തിമത്തുൽ ഷസാൻ സഹോദരിയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/177905/prime-minister-narendra-modi-will-inaugurate-the-khelo-india-youth-games-in-chennai5-students-including-women-from-koothparam-to-represent-kerala-in-gattaka-category)