---
title: "മാടായിയിൽ നിന്നും ധർമടത്ത് നിന്നുമായി 300 ലിറ്റർ നിരോധിത കുടിവെള്ളകുപ്പികൾ പിടിച്ചെടുത്തു"
english_title: "300 liters of prohibited drinking water bottles were seized from Matai and Dharmadam"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/177992/300-liters-of-prohibited-drinking-water-bottles-were-seized-from-matai-and-dharmadam"
published_at: "2024-01-19T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa3e7546955_65aa2671949a2_522d14de-b8fc-426b-b712-3d35247cb08b.jpg"
keywords: []
---

# മാടായിയിൽ നിന്നും ധർമടത്ത് നിന്നുമായി 300 ലിറ്റർ നിരോധിത കുടിവെള്ളകുപ്പികൾ പിടിച്ചെടുത്തു

> **Lead Summary:** കണ്ണൂർ : മാടായിലും ധർമ്മടത്തും 300 മില്ലി കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ പയ്യന്നൂരും ധർമ്മടത്തും നടത്തിയ പരിശോധനകളിൽ രണ്ട് ഏജൻസികളിൽ നിന്നും നിരോധിത 300 മില്ലി കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു.

## Article Content

കണ്ണൂർ : മാടായിലും ധർമ്മടത്തും 300 മില്ലി കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ പയ്യന്നൂരും ധർമ്മടത്തും നടത്തിയ പരിശോധനകളിൽ രണ്ട് ഏജൻസികളിൽ നിന്നും നിരോധിത 300 മില്ലി കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു.

മാടായി മൊട്ടാമ്പ്രം ലിയ കാറ്ററിംഗ് , ധർമ്മടം മേലൂരിലെ ഡ്രീംവേ എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് 2800 നിരോധിത 300 മില്ലി കുപ്പികൾ പിടിച്ചെടുത്തത്. കാറ്ററിങ് ഏജൻസികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും വിതരണം ചെയ്യുന്നതിനായി ഉൽപാദകരുടെ വിവരങ്ങൾ രേഖപ്പെടുത്താത്ത ബോട്ടിലുകൾ മലപ്പുറം ജില്ലയിൽ നിന്നും എത്തിച്ചതാണെന്ന് പരിശോധനയിൽ വ്യക്തമായി.

ഉൽപാദകർക്കെ തിരെ നടപടി സ്വീകരിക്കുന്നതിന് വിവരങ്ങൾ മലപ്പുറം ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കൈമാറി. ഇരു സ്ഥാപനങ്ങൾക്കും 10000 രൂപ വീത പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ ഗ്രാമ പഞ്ചായത്തുകൾക്ക് ജില്ലാ സ്ക്വാഡുകൾ നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/177992/300-liters-of-prohibited-drinking-water-bottles-were-seized-from-matai-and-dharmadam)