---
title: "നവീകരണം കഴിഞ്ഞിട്ട് ആറുമാസം കഴിഞ്ഞിട്ടും തിരുവങ്ങാട് വില്ലേജ് ഓഫിസ് തുറക്കുന്നില്ല ; ജനകീയ സമിതി യോഗം  യു.ഡി.എഫ് ബഹിഷ്കരിച്ചു"
english_title: "Thiruvangad village office is not open even after six months of renovation;The UDF boycotted the Janaka Samiti meeting"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/178047/thiruvangad-village-office-is-not-open-even-after-six-months-of-renovationthe-udf-boycotted-the-janaka-samiti-meeting"
published_at: "2024-01-19T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa84237c254_Untitled-1_copy.jpg"
keywords: []
---

# നവീകരണം കഴിഞ്ഞിട്ട് ആറുമാസം കഴിഞ്ഞിട്ടും തിരുവങ്ങാട് വില്ലേജ് ഓഫിസ് തുറക്കുന്നില്ല ; ജനകീയ സമിതി യോഗം  യു.ഡി.എഫ് ബഹിഷ്കരിച്ചു

> **Lead Summary:** *** ***നവീകരണം കഴിഞ്ഞ് ആറ് മാസമായിട്ടും തിരുവങ്ങാട് വില്ലേജ് ഓഫിസ് തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രതിനിധികൾ തിരുവങ്ങാട് വില്ലേജ് ഓഫിസ് ജനകീയ സമിതി യോഗം ബഹിഷ്ക്കരിച്ചു. മുസ്ലിം ലീഗ് പ്രതിനിധി തഫ്ലിം മാണിയാട്ട്, കോൺഗ്രസ് പ്രതിനിധികളായ ഇ. വിജയകൃഷ്ണൻ, കെ. രമേശൻ എന്നിവരാണ് ഡെപ്യൂട്ടി തഹസിൽദാർ വിനീഷ് കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന യോഗം ബഹിഷ്ക്കരിച്ചത്.

## Article Content

*** ***നവീകരണം കഴിഞ്ഞ് ആറ് മാസമായിട്ടും തിരുവങ്ങാട് വില്ലേജ് ഓഫിസ് തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രതിനിധികൾ തിരുവങ്ങാട് വില്ലേജ് ഓഫിസ് ജനകീയ സമിതി യോഗം ബഹിഷ്ക്കരിച്ചു. മുസ്ലിം ലീഗ് പ്രതിനിധി തഫ്ലിം മാണിയാട്ട്, കോൺഗ്രസ് പ്രതിനിധികളായ ഇ. വിജയകൃഷ്ണൻ, കെ. രമേശൻ എന്നിവരാണ് ഡെപ്യൂട്ടി തഹസിൽദാർ വിനീഷ് കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന യോഗം ബഹിഷ്ക്കരിച്ചത്.

നിലവിൽ നവീകരണ പ്രവൃത്തി കഴിഞ്ഞ് മാസങ്ങളായിട്ടും തിരുവങ്ങാട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം വൈകുന്നതിനെതിരേ ആണ് പ്രതിഷേധം ശക്തമാകുന്നത്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് റവന്യൂ വകുപ്പിന്റെ സ്വന്തം ഭൂമിയിലാണ് തിരുവങ്ങാട് വില്ലേജ് ഓഫിസ് കെട്ടിടം പ്രവർത്തിക്കുന്നത്.

മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള പഴയ കെട്ടിടം അപകടാവസ്ഥയിലായതോടെയാണ് പൊളിച്ചുമാറ്റി 42 ലക്ഷം രൂപ ചിലവിൽ പുതിയ കെട്ടിടം നിർമിച്ചത്. നിലവിൽ കീഴന്തിമുക്കിലെ വാടക കെട്ടിടത്തിലാണ് ഒന്നര വർഷമായി വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിൽ സ്റ്റാഫ് മുറിയും പൊതുജനങ്ങൾക്കുള്ള ഇരിപ്പിടം, റെക്കോർഡുകൾ സൂക്ഷിക്കാനുള്ള മുറി, ഡൈനിങ് ഹാൾ, ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി മൂന്ന് ശൗചാലയങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

പെയിന്റിങ്, വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള ജോലികളെല്ലാം നേരത്തെ പൂർത്തിയായിട്ടും ഉദ്ഘാടനം വൈകുന്നതാണ് പ്രതിഷേധങ്ങൾക്കിടയാക്കുന്നത്. നിലവിൽ പുതിയ കെട്ടിടം സാമൂഹ്യ വിരുദ്ധരുടെയും, മദ്യപാനികളുടെയും താവളമായ് മാറിയിരിക്കുകയാണ്. എത്രയും പെട്ടന്ന് തന്നെ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് യു ഡി എഫിൻ്റെ ആവശ്യം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/178047/thiruvangad-village-office-is-not-open-even-after-six-months-of-renovationthe-udf-boycotted-the-janaka-samiti-meeting)